സാബു ചുണ്ടക്കാട്ടില്‍
ക്രൂ കേരളയ്റ്റ്സിന്റെ ആഭിമുഖ്യത്തിലുള്ള വിപുലമായ ഓണാഘോഷ പരിപാടികള്‍ ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 മുതല്‍ സെന്റ് മാര്‍ക്ക് ചര്‍ച്ച് ഹാളിലാണ് പരിപാടികള്‍ നടക്കുക. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും മത്സരങ്ങളും പരിപാടിയുടെ ഭാഗമാകും. വിഭവ സമൃദമായ ഓണസദ്യ പരിപാടിയുടെ മറ്റൊരു സവിശേഷതയാണ്. ക്രൂവിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ ഭാരവാഹികള്‍ ഓണാഘോഷ പരിപാടികളിലേക്ക് സ്വാഗതം ചെയ്തു.
വേദിയുടെ വിലാസം:
St. Mark Church Hall
Bram Hall Road
Crewe
Cheshire
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല