1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2011

സാബു ചുണ്ടക്കാട്ടില്‍

ക്രൂവില്‍ ഒക്ടോബര്‍ 27 വ്യാഴാഴ്ച വചന പ്രഘോഷണവും ദിവ്യബലിയും നടക്കും. സെന്റ്‌ മേരീസ് ദേവാലയത്തില്‍ നടക്കുന്ന ശ്രുശ്രൂഷകളില്‍ ഫാ: ജോമോന്‍ തൊമ്മാനയും സംഘവും നേതൃത്വം നല്‍കും. വൈകുന്നേരം മൂന്നു മുതല്‍ രാത്രി ഏഴു വരെയാണ് ധ്യാന പരിപാടികള്‍. 7.30 ന് ദിവ്യബലി നടക്കും. നാല് വയസിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ധ്യാന സമയം ബൈബിള്‍ ക്വിസിനും ഗയിമുകള്‍ക്കും പ്രത്യേക സൌകര്യങ്ങള്‍ ഒരുക്കുന്നതാണ്. കുടുംബ സമേതം ധ്യാനത്തില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ ഏവരെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രണ്‍സ്:07958764841
സിറിയക്:07882841768
ജയന്‍:07739714350
പള്ളിയുടെ വിലാസം:
St Marys Church
13, Gatefield Street
Crewe
CW12JP

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.