ക്രിക്കാള്ഡി ഇന്ത്യന്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റി മാതാവിന്റെ എട്ട് നോമ്പ് തിരുനാള്‍ ആഘോഷിക്കുന്നു. ക്രിക്കാള്ഡ് സെന്റ് മേരീസ് പളളിയില്‍ സെപ്റ്റംബര്‍ രണ്ടിന് ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ ഇന്ന് അവസാനിക്കും. തിരുനാളിന് മുന്നോടിയായി നടക്കുന്ന കൊന്ത നമസ്കാരം രണ്ടാം തീയതി മുതലേ ആരംഭിച്ചിരുന്നു.
ഇന്ന് വൈകുന്നേരം നാലിന് പരിശുദ്ധ ജപമാല. 4.30ന് ആഘോഷമായ ദിവ്യബലി, ലദീഞ്ഞ്, തുടര്‍ന്ന് ഭക്തി നിര്‍ഭരമായ പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഫാ. റോജി നരിതൂക്കില്‍, ഫാ. എഡ്വേര്‍ഡ്, ഫാ. ജോസഫ് മേലേടം, ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പളളില്‍ എന്നിവര്‍ തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കും.
7.30 മുതല്‍ കുട്ടികളുടെ കലാപരിപാടികള്‍,തുടര്‍ന്ന് സനേഹ വിരുന്ന്. അലക്സ് മേലേടം, ടോമി തോമസ് ഇളമ്പാശ്ശേരില്‍, ക്രിസ്റ്റഫര്‍ വെട്ടികാനാന്, സുനീഷ് കളപ്പുരയ്ക്കല്‍, എബ്രഹാം ജോസ് പുന്നം കുന്നേല്‍ എന്നിവര്‍ പെരുനാള് പ്രസുദേന്തിമാരാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല