അലക്‌സ് വര്‍ഗീസ്: കവന്‍ട്രി ബ്ലൂസ് സംഘടിപ്പിച്ച നാലാമത് ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മാഞ്ചസ്റ്റര്‍ സെന്റ്.ജോര്‍ജ് ടീമിന്റെ അശ്വമേധത്തിന് തടയിടാന്‍; തുടര്‍ച്ചയായി രണ്ടാം തവണ ഫൈനലില്‍ ഏറ്റ് മുട്ടിയിട്ടും കരുത്തരായ നോര്‍ത്താoപ്റ്റണ്‍ ഫീനിക്‌സിനായില്ല.
അവസാന ഓവര്‍ വരെ വാശിയേറിയ പോരാട്ടം നടന്ന 15 ഓവര്‍ മത്സരത്തില്‍ സെന്റ്.ജോര്‍ജിന്റെ 146 റണ്‍സിനെ പിന്തുടര്‍ന്ന ഫീനിക്‌സിന് 130 റണ്‍സെടുക്കുന്നതിനിടയില്‍ എല്ലാവരും പുറത്തായി.സെന്റ്.ജോര്‍ജിന്റെ ബേസിലിന്റെ മാരക ബൗളിംഗിന് മുന്നില്‍ ഫീനിക്‌സ് താരങ്ങള്‍ക്ക് ചുവടുറപ്പിക്കാനായില്ല.
മരണ ഗ്രൂപ്പില്‍ നിന്നും കരുത്തരായ ടീമുകളുമായി പോരാടിയാണ് മാഞ്ചസ്റ്റര്‍ കിരീടം ചൂടിയത്. സെമിയില്‍ കരുത്തരായ ഫ്രണ്ട്‌സ് 11 ലണ്ടനെയാണ് സെന്റ്.ജോര്‍ജ് പരാജയപ്പെടുത്തിയത്.208 റണ്‍സ് ടൂര്‍ണമെന്റില്‍ നേടി ഐ.പി.എല്‍ താരം സച്ചിന്‍ റാണ മികച്ച ബാറ്റ്‌സ്മാനായപ്പോള്‍ മാഞ്ചസ്റ്ററിന്റെ തന്നെ ജസ്റ്റിന്‍ ജോസഫ് 7 വിക്കറ്റ് നേടി മികച്ച ബൗളറായി.വിജയികള്‍ക്ക് വേണ്ടി സെന്റ്.ജോര്‍ജ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ ഗ്ലാഡ്വിന്‍ വിന്നേഴ്‌സ് ട്രോഫിയും ക്യാഷ് അവാര്‍ഡും അലൈഡ് ഫിനാന്‍സിയേഴ്‌സിന്റെ ജോയ് തോമസില്‍ നിന്നും ഏറ്റുവാങ്ങി.
റണ്ണേഴ്‌സ് അപ്പ് ട്രോഫിയും ക്യാഷ് പ്രൈസും ഫീനിക്‌സിന്റെ ക്യാപ്റ്റന്‍ ഡോണിന് ജോസ് മാത്യുവും, സെക്കന്റ് റണ്ണേഴ്‌സ് അപ്പ് ട്രോഫി കവന്‍ട്രി ബ്‌ളൂസ് ക്യാപ്റ്റന്‍ ക്യഷ്ണരാജിന് കവന്‍ട്രി കേരള കമ്യൂണിറ്റി സെക്രട്ടറി ബോബന്‍ ജോര്‍ജ്ജും സമ്മാനിച്ചു. വിജയികള്‍ക്കുള്ള മെഡലുകള്‍ കവന്‍ട്രി ബ്‌ളൂസ് പ്രസിഡന്റ് ഫെലിക്‌സ് സെബാസ്റ്റ്യന്‍ വിതരണം ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല