സ്വന്തം ലേഖകന്‍: ക്രിക്കറ്റില്‍ ഇതിലും നാണംകെട്ട റെക്കോര്‍ഡ് സ്വപ്നങ്ങളില്‍ മാത്രം, പൂജ്യത്തിന് ഒരു ഇംഗ്ലീഷ് ക്ലബ് ആള്‍ ഔട്ടായി. ഒരു ടീം ഒരു റണ്‍പോലും നേടാതെ ഓള്‍ ഔട്ട് ആവുകയെന്നത് ലോക ക്രിക്കറ്റിലെ തന്നെ അപൂര്‍വതയാണ്. ഇംഗ്ലണ്ട് ആന്റ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡഡിന്റെ (ഇ.സി.ബി) നാഷണല്‍ സിക്‌സ് എ സൈഡ് ചാമ്പ്യന്‍ ഷിപ്പില്‍ ബാപ്ചില്‍ഡ് എന്ന ടീമാണ് അപൂര്‍വമായ ഈ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
വെറും 20 പന്തിലാണ് ടീമിലെ എല്ലാവരും പുറത്തായത്. അതും റണ്ണൊന്നും എടുക്കാതെ.
വ്യാഴാഴ്ചയാണ് സംഭവം. സെന്‍ഡര്‍ബറിയില്‍ ക്രിസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിയുമായി നടന്ന ഇന്‍ഡോര്‍ മത്സരത്തിലായിരുന്നു നാണക്കേട്.
121 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിംഗ് തുടങ്ങിയ ബാപ്ചില്‍ഡ് 20 പന്തില്‍ തന്നെ പുറത്തായി. അതും ഒരു റണ്‍സ് പോലും നേടാനാവാതെ. ക്രിസ്റ്റ് ചര്‍ച്ച് യൂണിവേഴ്‌സിറ്റിക്ക് അപൂര്‍വ ജയവും ലോക ക്രിക്കറ്റിലെ തിരുത്താനാകാത്ത ഒരു റെക്കോര്‍ഡും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല