ജിജോ അറയത്ത്: ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ മൂന്നാമത്തെ കിരീടം. ഹേവാര്‍ഡ്‌സ്ഹീത്ത് യുണൈറ്റഡ് ക്രിക്കറ്റ് സ്വന്തം തട്ടകമായ ഹേവാര്‍ഡ്‌സ്ഹീത്തില്‍ നടന്ന വാശിയേറിയ ഓള്‍ യുകെ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഈ സീസണിലെ മൂന്നാമത്തെ വിജയ കിരീടം ചൂടുകയുണ്ടായി. കഴിഞ്ഞ ദിവസം ബെക്‌സ്ഹില്ലിലും ആഷ്‌ഫോര്‍ഡിലും നടന്ന യുകെ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിലും ഹേവാര്‍ഡ് ഹീത്തായിരുന്നു ഒന്നാം സ്ഥാനക്കാര്‍. യുകെയുടെ നാനാഭാഗത്ത് നിന്നും നിരവധി ക്രിക്കറ്റ് ക്‌ളബ്ബുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റായിരുന്നു. ആഷ്‌ഫോര്‍ഡ് ക്രിക്കറ്റ് ക്ലബ്ബായിരുന്നു രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ക്യാപ്റ്റന്‍ ഷാജി തോമസും ഗംഗാപ്രസാദ്, ജോഷി പനമ്പേല്‍, അരുണ്‍ പീറ്റര്‍, ബേസില്‍ ബേബി, ജോസ് സാമുവല്‍, ഡാനി, ബെര്‍ബിന്‍, ഹരികുമാര്‍ ഗോപാലന്‍ നായര്‍, ഡോണ്‍, പ്രശാന്ത്, ബിബിന്‍, ബൈജു, നൗഫല്‍, ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, ഐസക്, ടിജോ ജിമ്മി, പ്രിന്‍സ് പുഞ്ചത്തലയ്ക്കല്‍, ലിജേഷ് കെ. കുട്ടി, നിഷാന്ത്, ദിനേശ് ഡേവീസ് തുടങ്ങിയവര്‍ ബൈജു കുര്യന്‍ പോര്‍ട്‌സ്മൗത്തില്‍ നിന്നും ട്രോഫി കരസ്ഥമാക്കി. മത്സര പരിപാടികള്‍ക്ക് സണ്ണി ലൂക്കോ, സജി ജോണ്‍, അരുണ്‍ മാത്യു, സാബു ജോണ്‍, ബാബു മാത്യു, കോര, ജീത്തു, അനില്‍ ശിവന്‍, ജിജോ ആന്‍ഡ്രൂസ്, ജോസ് ബിജു, ജോജോ, പ്രജീഷ് ജമ്മു കുര്യന്‍, നിതിന്‍ തേജോ, ആന്‍ ജിമ്മി, ജിജോ അരയത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജോഷി പനമ്പേല്‍ മത്സരാവസാനം ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല