ജിജോ അറയത്ത്: ഹൈവാര്‍ഡ്‌സ് ഹീത്ത് ക്രിക്കറ്റ് ക്ലബ്ബിന് ഈ സീസണിലെ രണ്ടാമത്തെ കിരീടം. യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് ഹൈവാര്‍ഡ്‌സ് ഹീത്ത് ഈ വര്‍ഷത്തെ രണ്ടാമത്തെ കിരീടവുമായി ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ മുന്നേറുന്നു. കഴിഞ്ഞ 9ന് ആഷ്‌ഫോര്‍ഡില്‍ നടത്തപ്പെട്ട ഓള്‍ യുകെ ടൂര്‍ണമെന്റില്‍ റിദം ക്രിക്കറ്റ് ക്ലബ് ഹോര്‍ഷത്തിനെ തോല്‍പ്പിച്ചു കിരീടം ചൂടിയതിന് പിന്നാലെ ബെക്‌സ്ഹില്ലില്‍ 17ന് സമാപിച്ച മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ആവേശോജ്വലമായ ഫൈനലില്‍ ഈസ്റ്റ്‌ബോണിനെ തോല്‍പ്പിച്ചു കിരീടം ചൂടി.
മികച്ച ഒത്തിണക്കവും നയനാനന്ദകരമായ ബാറ്റിങ് ശൈലിയോടൊപ്പം വേഗതയേറിയ പന്തുകളുമായി ഹൈവാര്‍ഡ്‌സ് ഹീത്ത് ഗ്രൗണ്ട് നിറയുമ്പോള്‍ കാണികള്‍ക്ക് വിരുന്നാകുന്നു. വിജയികള്‍ക്കുള്ള ട്രോഫി ക്യാപ്റ്റന്‍ ഷാജി തോമസ് ഏറ്റു വാങ്ങിയതിനു പുറമെ മാന് ഓഫ് ദി സീരീസ് ജോഷി പനമ്പേല്‍, മികച്ച ബാറ്റ്‌സ്മാന്‍ ആന്‍ഡ് ബൗളര്‍ ആയി ഗംഗാപ്രസാദ്, ജോസ് സാമുവേല്‍ എന്നിവര്‍ തിരഞ്ഞെടുക്കപ്പെട്ടു.
ടൂര്‍ണമെന്റില്‍ ഉടനീളം മികച്ച പ്രകടനം കാഴ്ച വച്ച ഹരി, ബേസില്‍, അരുണ്‍, ഡാനി, ബിബിന്‍, ദിനേശ്, ബെര്‍മിന്‍, നിശാന്ത് എന്നിവരെ യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മെഡലുകള്‍ നല്‍കി അഭിനന്ദിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല