സ്വന്തം ലേഖകന്‍: 2024 ഒളിമ്പിക്‌സ് വേദി തരൂ, ക്രിക്കറ്റ് കളിപ്പിക്കാമെന്ന് ഇറ്റലി. ഒളിമ്പിക്‌സിന് വേദിയാകാന്‍ അവസരം ലഭിച്ചാല്‍ ക്രിക്കറ്റും ഉള്‍പ്പെടുത്തുമെന്ന് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സിമോണ്‍ ഗാംബിനോയായാണ് വ്യക്തമാക്കിയത്. ഗാംബിനോയുടെ വാഗ്ദാനം സത്യമായാല്‍ 124 വര്‍ഷങ്ങള്‍ക്കു ശേഷം ഒളിമ്പിക്‌സില്‍ ക്രിക്കറ്റ് പന്തുരുളും.
ഐസിസി വാര്‍ഷിക യോഗം റോമില്‍ നടക്കുന്നതിനിടയിലാണ് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഈ പ്രസ്ഥാവന നടത്തിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. റോമിനെ കൂടാതെ പാരീസ്, ലോസ് ആഞ്ചലോസ്, ബുഡാപെസ്റ്റ് എന്നി നഗരങ്ങളാണു 2024 ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ മത്സരരംഗത്തുള്ളത്.
പുതിയ നിയമമനുസരിച്ച് ഒളിമ്പിക്‌സിനു വേദിയാകുന്ന രാജ്യത്തിന് അഞ്ച് കായിക ഇനങ്ങള്‍ വീതം കൂട്ടിച്ചേര്‍ക്കാം. ഇത്തരത്തില്‍ ഒരു കായിക ഇനമായി ക്രിക്കറ്റ് ഉള്‍പ്പെടുത്താം എന്നാണ് ഇറ്റാലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല