ടെസ്റ്റ്, ഏകദിന, ട്വന്റി-20 ക്രിക്കറ്റ് മത്സരങ്ങളിലെ നിയമഭേദഗതികള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ലണ്ടനില്‍ കഴിഞ്ഞ മേയില്‍ ഐ.സി.സി. ക്രിക്കറ്റ് കമ്മിറ്റിക്കു മുമ്പാകെ വന്ന ഭേദഗതി നിര്‍ദേശങ്ങളാണ് പുതിയ കളി വ്യവസ്ഥകളായി ശനിയാഴ്ച മുതല്‍ യാഥാര്‍ഥ്യമാകുന്നത്. റണ്ണറെ അനുവദിക്കുന്നതിനും നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കാനുള്ള പുതിയ ഭേദഗതിയും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ക്കു മാത്രമേ ബാധകമായിരിക്കുകയുള്ളൂ.പുതിയ ഭേദഗതിയനുസരിച്ച് ഏകദിന ക്രിക്കറ്റില്‍ രണ്ട് എന്‍ഡിലും പുതിയ പന്ത് ഉപയോഗിക്കും. നിലവില്‍ രണ്ട് എന്‍ഡിലും ഒരു പന്താണുപയോഗിച്ചുവരുന്നത്. ഏകദിന ക്രിക്കറ്റിനു മാത്രം ബാധകമാണ് ഈ നിയമം.
ഏകദിന ക്രിക്കറ്റില്‍ പവര്‍പ്ലേ ഉപയോഗിക്കുന്ന രീതിയില്‍ മാറ്റം വരും. 50 ഓവര്‍ മത്സരത്തില്‍ 20 ഓവര്‍ പവര്‍പ്ലേ ആയിരിക്കും. ഇതില്‍ ആദ്യ 10 ഓവര്‍ കളിയുടെ തുടക്കത്തില്‍ ആയിരിക്കും. ശേഷിക്കുന്ന 10 ഓവറില്‍ അഞ്ചെണ്ണം ഫീല്‍ഡിങ് സൈഡിനും അഞ്ചെണ്ണം ബാറ്റിങ് സൈഡിനുമുള്ളതാണ്. ഇത് 15 ഓവറിനുശേഷമേ എടുക്കാന്‍ പാടുള്ളൂ. 40 ഓവറിനുള്ളില്‍ പവര്‍പ്ലേകളെല്ലാം പൂര്‍ത്തിയാക്കിയിരിക്കണം. 10-15 ഓവറുകളിലും 40-50 ഓവറുകളിലും പവര്‍പ്ലേ അനുവദിക്കില്ലെന്ന് ചുരുക്കം. മത്സരം 50 ഓവറും നടന്നില്ലെങ്കില്‍ ഈ വ്യവസ്ഥകളില്‍ ആനുപാതികമായ മാറ്റമുണ്ടാവും.
ടെസ്റ്റ്, ഏകദിന, ട്വന്റി 20 മത്സരങ്ങളില്‍ റണ്ണറെ അനുവദിക്കില്ല എന്നതാണ് മറ്റൊരു ഭേദഗതി. ഒമ്പത് വിക്കറ്റുകള്‍ വീണാല്‍ മാത്രമേ റണ്ണറെ അനുവദിക്കുകയുള്ളൂ. ഇതിനുമുമ്പ് ഒരു ബാറ്റ്‌സ്മാന് പരിക്കോ അസുഖമോ വന്നാല്‍ റിട്ടയര്‍ ചെയ്തശേഷം അവസാന ബാറ്റ്‌സ്മാനായി മടങ്ങിയെത്തുമ്പോള്‍ മാത്രമേ റണ്ണറെ നല്‍കുകയുള്ളൂ.
നോണ്‍ സ്‌ട്രൈക്കറെ ബൗളര്‍ക്ക് റണ്ണൗട്ടാക്കാവുന്ന വ്യവസ്ഥയിലും മാറ്റംവരുത്തിയിട്ടുണ്ട്. ഒരു ബൗളര്‍ക്ക് പന്ത് കൈയില്‍ നിന്നും വിടുന്നതിനുമുമ്പ് എപ്പോള്‍ വേണമെങ്കിലും നോണ്‍ സ്‌ട്രൈക്കറെ റണ്ണൗട്ടാക്കാം. ആ ശ്രമം ഓവറിലെ ഒരു പന്തായി പരിഗണിക്കുകയില്ല. റണ്ണൗട്ട് ശ്രമത്തില്‍ ബൗളര്‍ പരാജയപ്പെട്ടാല്‍ പന്ത് ഡെഡ് ബോള്‍ ആണെന്ന് അമ്പയര്‍ക്ക്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല