ജിജോ അറയത്ത്: മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേവാര്‍ഡ്‌സ്ഹീത്തില്‍ അടുത്ത ഞായറാഴ്ച നടത്തപ്പെടുന്നു. യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന മൂന്നാമത് ക്രിക്കറ്റ് ടൂര്‍ണമെന്റ് ഹേവാര്‍ഡ്‌സ്ഹീത്തില്‍ ഈ വരുന്ന ഞായറാഴ്ച (21/08/16) ന് രാവിലെ ആരംഭിക്കുന്നു. യുകെയിലെ പ്രമുഖ ടീമുകള്‍ മാറ്റുരയ്ക്കുന്ന മത്സരത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള ടീമുകള്‍ ഉടന്‍ തന്നെ പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
ഒന്നാം സമ്മാനം യുണൈറ്റഡ് ക്രിക്കറ്റ് ക്ലബ് സ്‌പോണ്‍സര്‍ ചെയ്യുന്ന 501 പൗണ്ട് ക്യാഷ് അവാര്‍ഡും എവര്‍റോളിംഗ് ട്രോഫിയും കൂടാതെ 251 പൗണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും രണ്ടാം സമ്മാനമായി നല്‍കപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി തോമസ്: 07533104397
ഗംഗാപ്രസാദ്: 07466396725
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല