മാഞ്ചസ്റ്റര്‍: യൂകെയിലെ ഏറ്റവും വലിയ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടനയായ ഫ്രണ്ട്സ് സ്പോര്‍ട്ടിംങ്ങ് ക്ലബ്ബ് മൂന്നാമത് ഓള്‍ യുകെ മലയാളി ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. ജൂണ്‍ രണ്ട്, മൂന്ന് തീയതികളില്‍ മാഞ്ചസ്റ്റര്‍ പാര്‍സ്‌വുഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ വെച്ചാണ് മത്സരങ്ങള്‍ നടത്തപ്പെടുന്നത്. ഒന്നാം സമ്മാനം നേടുന്ന ടീമിന് 501പൌണ്ട് ക്യാഷ് അവാര്‍ഡും ട്രോഫിയും, രണ്ടാം സമ്മാനം നേടുന്ന ടീമിന് 251 പൗണ്ടും ട്രോഫിയും സമ്മാനമായി നല്‍കും. പങ്കെടുക്കാന്‍ താല്‍പര്യം ഉള്ള ടീമുകള്‍ എത്രയും പെട്ടെന്ന് പേരു രജിസ്ട്രര്‍ ചെയ്യെണ്ടതാണ്.
കഴിഞ്ഞ വര്‍ഷം നടന്ന ടൂര്‍ണമെന്റില്‍ 13 ടീമുകളാണ് മാറ്റുരച്ചത് ഈ വര്‍ഷം അതില്‍ കൂടുതല്‍ ടീമുകളെ പ്രതീക്ഷിക്കുന്നതായി ക്ലബ്ബ് സെക്രട്ടറി അറിയിച്ചു.
Vincent Markose – 07958 143 660
Anil Adhikaram – 07912 411 072
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല