ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ മെല്‍ബണില്‍ ജനസംഖ്യ കൂടുമ്പോഴും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുകയാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം മെല്‍ബണിലെ പ്രധാനപ്പെട്ട പ്രദേശങ്ങളിലെല്ലാം കുറ്റകൃത്യങ്ങളുടെ തോത് കുറഞ്ഞിട്ടുണ്ട്. മേയര്‍ റോബര്‍ട്ട് ഡോയല്‍ വ്യക്തമാക്കുന്നത് പ്രകാരം 2012മുതല്‍ ഒരോ ദിവസവും മെല്‍ബണിലെത്തുന്നവരുടെ നിരക്ക് അഞ്ച് ശതമാനം വര്‍ധിക്കുന്നതായാണ്. അതേസമയം ആളോഹരി കുറ്റകൃത്യങ്ങള്‍ കുറഞ്ഞതാകട്ടെ ഇരുപത് ശതമാനം വരും. ആകെ കുറ്റകൃത്യങ്ങളുടെ കുറവ് 17.2 ശതമാനമാണ്.
മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ ഏഴ് ശതമാനവും വ്യക്തികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ 13 ശതമാനവും ഇടിഞ്ഞു. കുറ്റകൃത്യങ്ങള്‍ കുറഞ്ഞതില്‍ വലിയൊരു പങ്ക് സിസിടിവികള്‍ വെച്ചത്് കൊണ്ടാണെന്നും മേയര്‍ പറഞ്ഞു. മെല്‍ബണ്‍ നഗരത്തിന്റെ സുരക്ഷാ നടപടികള്‍ ഫലം കാണുന്നതിന്റെ തെളിവാണ് ഇപ്പോഴത്തെ കണക്കുകളെന്നും മേയര്‍ അവകാശപ്പെടുന്നു. മെല്‍ബണിലും മറ്റും ഓരോ ദിവസവും തിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാഹചര്യമാണ് ഇവിടെ നിലനില്‍ക്കുന്നത്. എന്നിട്ടും കുറ്റകൃത്യങ്ങളുടെ എണ്ണം കുറയുന്നത് ശുഭകരമായ സൂചനയാണെന്നും മേയര്‍ പറയുന്നു.
ലോകത്തെല്ലായിടത്തും ആക്രമണങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും പ്രധാനകാരണം മദ്യപാനമാണ്. എന്നാല്‍ മെല്‍ബണില്‍ ഓരോ തവണ കണക്കെടുക്കുമ്പോഴും മദ്യപാനത്തിന്റെ അളവ് കുറയുകയാണ്. അതേ സമയം ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില്‍പ്പനയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ 25.1 ശതമാനം വര്‍ധനയുണ്ടായി. അതേ സമയം വിക്ടോറിയയിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് രണ്ടര ശതമാനം വര്‍ധിച്ചു. മയക്കമരുന്ന് കുറ്റകൃത്യങ്ങളും കുടുംബാത്രിക്രമങ്ങളുമാണ് നിരക്ക് കൂടാന്‍ പ്രധാന കാരണം.456,000 കുറ്റകൃത്യങ്ങളാണ് കഴിഞ്ഞ വര്‍ഷം വിക്ടോറിയയില്‍ ആകെ റെക്കോര്‍ഡ് ചെയ്തത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 18,000 കേസുകള്‍ കൂടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല