സ്വന്തം ലേഖകൻ: നെതർലാൻഡ്സ് പാർലമെന്‍റ് ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് പെർമനന്‍റ് റസിഡൻസ് നിഷേധിക്കുന്ന ബിൽ പാസാക്കി. നെതർലാൻഡ്സിൽ ജനിക്കുകയോ, നാല് വയസ്സ് മുതൽ താമസിക്കുകയോ ചെയ്യുന്നവർക്ക് ക്രിമിനൽ പശ്ചാത്തലം ഉണ്ടെങ്കിൽ രാജ്യത്ത് പെർമനന്‍റ് റസിഡൻസിന് അനുമതിയുണ്ടായിരിക്കില്ല.
ഈ നിയന്ത്രണം ഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്തവർക്ക് മാത്രമാണ് ബാധകമാകുന്നത്. അതേസമയം, ഈ ബിൽ ഭരണഘടനാവിരുദ്ധമാണെന്നും കൂട്ട നാടുകടത്തലിന് കാരണമാകുമെന്നും ഒരു വിഭാഗം ആളുകൾ വിമർശിക്കുന്നു.
2023ൽ നെതർലാൻഡ്സിൽ പെർമനന്‍റ് റസിഡൻസിനുള്ള അപേക്ഷകളുടെ എണ്ണം ഇരട്ടിയായി വർധിച്ചിരുന്നു. ഇതില്‍ അംഗീകരിച്ച അപേക്ഷകളുടെ എണ്ണം 78 ശതമാനത്തില്‍ നിന്ന് 62 ശതമാനമായി കുറയുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല