ലണ്ടനും രാജ്യത്തിന്റെ കിഴക്ക്തെക്കന്‍ ഭാഗങ്ങളും ഇന്ന് വരള്‍ച്ചയില്‍ വലയുകയാണെന്നു പുതിയ റിപ്പോര്‍ട്ടുകള്‍. ഇതിനാല്‍ എല്ലായിടങ്ങളിലെ ജനങ്ങളോടും ജലോപയോഗം പരിമിതപ്പെടുത്തുവാന്‍ സര്‍ക്കാര്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. പരിസ്ഥിതി വിഭാഗം സെക്രെട്ടറി കരോളിന്‍ സ്പെല്‍മാന്‍ 1920-21 കാലഘട്ടത്തിനു ശേഷം ബ്രിട്ടന്‍ കാണാന്‍പോകുന്ന ഏറ്റവും വരള്‍ച്ചയേറിയ വര്‍ഷങ്ങള്‍ ആയിരിക്കും അടുത്ത രണ്ടു വര്‍ഷങ്ങള്‍ എന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനാല്‍ തന്നെ വീട്ടമ്മമാരോട് വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കുവാനും അതിലൂടെ ഈ പ്രശ്നത്തെ മറികടക്കുവാനും ഇദ്ദേഹം ഉപദേശിച്ചു.
ഇതിനെ പറ്റി ചര്‍ച്ച ചെയ്യുന്നതിന് ഒരു സമ്മേളനം അടിയന്തിരമായി വിളിച്ചുകൂട്ടിയിട്ടുണ്ട്. നദികളുടെയും മറ്റും ജലനിരപ്പുകള്‍ വളരെ താഴെയാണ്. ഈ വരള്‍ച്ച എത്ര നാളേക്ക് കാണും എന്ന് പ്രവചിക്കാന്‍ സാധിക്കുകയുമില്ല. വരള്‍ച്ച കൂടുതല്‍ ദിവസത്തേക്ക് നിലനില്‍ക്കുകയാനെങ്കില്‍ അതിനെ മറികടക്കുവാനുള്ള പദ്ധതികള്‍ നാം മുന്‍പേ തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി എല്ലാ ജനങ്ങളുടെയും പിന്തുണ അത്യാവശ്യമാണ് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ പുറത്ത് വിട്ട ചില ഉപദേശങ്ങള്‍ താഴെക്കൊടുക്കുന്നു.
01. ദീര്‍ഘനേരത്തെ കുളി വെട്ടിച്ചുരുക്കുക.
02. പല്ല് ബ്രഷ് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ടാപ്പ് അടക്കുക.
03. പാത്രം കഴുകുമ്പോള്‍ സിങ്കില്‍ പാത്രം ഇടുക.
04. വാഷിംഗ് മെഷീനില്‍ ഫുള്‍ ലോഡ് വാട്ടര്‍ സിസ്റ്റം ഉപയോഗിക്കുക.
05. പൈപ്പിലും ടാപ്പിലും ലീക്കുകള്‍ ഇല്ലാതെ സംരക്ഷിക്കുക.
ഒരു തുള്ളി വെള്ളം വീതം പാഴാകുന്നത് ഒരാഴ്ച കൊണ്ട് അറുപതു ലിറ്റര്‍ വെള്ളത്തിനു തുല്യമാണ് എന്നും നിരെക്ഷികര്‍ വ്യക്തമാക്കി. ബ്രിട്ടനിലെ ജലസേചന വ്യവസ്ഥയില്‍ ഉണ്ടായിട്ടുള്ള പിഴവുകള്‍ നദികളിലെ ജലനിരപ്പ് കുറച്ചിട്ടുണ്ട്. പൈപ്പ് ചോര്ച്ചയാണ് ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം. ലണ്ടനില്‍ ഈ സമയത്ത് വരള്‍ച്ച വരിക എന്നത് അസാധാരണം എന്നാണു പല വൃത്തങ്ങളും സൂചിപ്പിച്ചത്. അതേസമയം ലണ്ടന് പുറമേ ബ്രിട്ടനിലെ മറ്റു ഭാഗങ്ങളും വെയില്‍സും കടുത്ത വരള്‍ച്ചയിലേക്കു നീങ്ങുന്നതായി റിപ്പോര്‍ട്ടുണ്ട്. മിക്ക റിസര്‍വോയറുകളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്നിരിക്കുകയാണ്.
കാലാവസ്ഥ വ്യതിയാനമാണു ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു കാരണമെന്നു കാലവസ്ഥാ നിരീക്ഷികര്‍ അറിയിച്ചു. ഏപ്രില്‍ മാസത്തില്‍ ശരാശരിയെക്കാള്‍ താഴ്ന്ന മഴയാണ് ലഭിച്ചത്. 1961 നു ശേഷം ഇംഗ്ലണ്ടിലും വെയില്‍സിലും അനുഭവപ്പെട്ട ഏറ്റവും ഉയര്‍ന്ന വേനലാണ് മാര്‍ച്ചിലുണ്ടായത്. കിഴക്കന്‍ ആന്‍ഗ്ലിയയിലെ മണ്ണ് കോണ്‍ക്രീറ്റിനു സമാനമായിട്ടുണ്ട്.
നദികളും റിസര്‍വോയറുകളും വറ്റി വരളാന്‍ തുടങ്ങി. മഴയിലുണ്ടായ വ്യതിയാനം, മഴ കുറവ്, വേനലില്‍ വെള്ളത്തിന്റെ ആവശ്യം വര്‍ധിച്ചത് എന്നിവയാണ് ഇപ്പോഴത്തെ ജലദൗര്‍ലഭ്യത്തിനു കാരണം. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വടക്കു പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചപ്പോള്‍ തെക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ശരാശരിയെക്കാള്‍ താഴ്ന്നാണു മഴ പെയ്തത്. കിഴക്കന്‍ ആന്‍ഗ്ലിയയില്‍ മേയ് മാസത്തില്‍ 8 മില്ലിമീറ്റര്‍ മഴയാണു ലഭിച്ചത്. കിഴക്കന്‍ ആന്‍ഗ്ലിയ, മിഡ്‌ലാന്‍ഡ്, തെക്കു കിഴക്കന്‍ മേഖലകള്‍ എന്നിവിടങ്ങളിലെ കര്‍ഷകര്‍ ആശങ്കയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല