1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 6, 2024

സ്വന്തം ലേഖകൻ: അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് ഫ്രഞ്ച് സര്‍ക്കാര്‍ വീണു. ബജറ്റിനെ ചൊല്ലിയുള്ള തര്‍ക്കത്തിലാണ് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. മൂന്ന് മാസം മുന്‍പാണ് ബാര്‍ണിയ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. മൂന്നുമാസത്തില്‍ താഴെ മാത്രമാണ് മിഷേല്‍ ബാര്‍ണിയയ്ക്ക് പ്രധാനമന്ത്രി പദം വഹിക്കാന്‍ കഴിഞ്ഞത്. അവിശ്വാസ പ്രമേയം പാസായതോടെ ബാര്‍ണിയയ്ക്കും സര്‍ക്കാരിനും ഉടന്‍ തന്നെ പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണിനെ കണ്ട് രാജി കൈമാറേണ്ടി വരും.

1962 ല്‍ പ്രസിഡന്റ് ചാള്‍സ് ഡി ഗല്ലിന്റെ കീഴില്‍ ജോര്‍ജ് പോംപിഡോയുടെ സര്‍ക്കാരാണ് ഇതിനുമുന്‍പ് അവിശ്വാസ പ്രമേയത്തെ തുടര്‍ന്ന് വീണത്. പുതിയ സര്‍ക്കാരിനെ ഉടനടി നിയമിക്കുക എന്നത് മാക്രോണിന് വലിയ പ്രതിസന്ധി ആയിരിക്കും. അതേസമയം, തിരിച്ചടിയുണ്ടായിട്ടും 2027 വരെ തൻ്റെ കാലാവധി തുടരുമെന്ന് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. അടുത്ത വര്‍ഷത്തെ ചെലവുചുരുക്കല്‍ ബജറ്റിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അവിശ്വാസ പ്രമേയത്തിലേക്ക് നയിച്ചത്. ഈ ആഴ്ചയിൽ തന്നെ സാമൂഹ്യ സുരക്ഷ ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് പിന്നാലെ നടന്ന വോട്ടെടുപ്പിനെ ബാര്‍ണിയ സര്‍ക്കാര്‍ അതിജീവിച്ചിരുന്നു.

അവിശ്വാസ പ്രമേയത്തെ 331 എംപിമാരാണ് പിന്തുണച്ചത്. ഇതിനെ മറൈന്‍ ലെ പെന്നിന്റെ തീവ്ര വലതുപക്ഷ വിഭാഗവും അപ്രതീക്ഷിതമായി പിന്തുണയ്ക്കുകയായിരുന്നു. 288 വോട്ടുകളാണ് സര്‍ക്കാരിന് കേവല ഭരിപക്ഷത്തിനായി വേണ്ടിയിരുന്നത്. ഇന്ന് മാക്രോൺ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് പ്രസിഡൻ്റിൻ്റെ ഓഫീസ് അറിയിച്ചു. സെപ്റ്റംബറിൽ നിയമിതനായ ബാർനിയർ ഫ്രാൻസിൻ്റെ ആധുനിക റിപ്പബ്ലിക്കിൽ ഏറ്റവും കുറഞ്ഞ കാലം പ്രധാനമന്ത്രി എന്ന ചരിത്രം കുറിച്ചു. ഫ്രാൻസിനേയും ഫ്രഞ്ചുകാരേയും അന്തസ്സോടെ സേവിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്ന് ബാർനിയർ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.