സ്വന്തം ലേഖകൻ: ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഏഴാം നമ്പർ ജഴ്‌സിക്ക് വൻ ഡിമാന്റ്. 48 മണിക്കൂറിനുള്ളിൽ വിറ്റഴിച്ചത് രണ്ടുലക്ഷം ജഴ്‌സികൾ. അൽ നാസർ ക്ലബ്ബുമായി കരാർ ഒപ്പിട്ടതോടെ താരത്തിന്റെ ജഴ്‌സിക്ക് ആവശ്യക്കാർ വർധിച്ചു. ക്ലബ്ബിന്റെ സ്റ്റോറുകളിൽ ജഴ്സി 414 റിയാലിനാണ് വിൽക്കുന്നത്. ജഴ്‌സി ആവശ്യപ്പെട്ട് യൂറോപ്യന്മാരും ചൈനക്കാരും മറ്റു രാജ്യക്കാരും ഉൾപ്പെടെ നിരവധി വിദേശികളാണ് ക്ലബ്ബിന്റെ കടയിലേക്കെത്തുന്നത്.
അൽ നാസർ ക്ലബ്ബിന്റെ പേരും നമ്പറും ഇല്ലാത്ത അൽ നാസർ ക്ലബ് ജഴ്സിയുടെ വില 260 റിയാലും 78 ഹലാലുമാണ്. നമ്പർ പ്രിന്റ് ചെയ്യാൻ 50 റിയാലും പേര് പ്രിന്റ് ചെയ്യാൻ 50 റിയാലും. ഇതിനോട് 54 റിയാൽ മൂല്യവർധിത നികുതി കൂടി ചേർത്താൽ ജഴ്സിയുടെ ആകെ വില 414 റിയാലാകും.
അതേസമയം, സൗദി അറേബ്യയുമായി കരാർ ഒപ്പിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് (തിങ്കൾ) രാത്രി 11 മണിക്ക് സ്വകാര്യ വിമാനത്തിൽ റിയാദിലെത്തും. നാളെ മർസൂൾ പാർക്കിൽ വമ്പൻ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. 21ന് മർസൂൾ പാർക്കിൽ ഇത്തിഫാഖ് ക്ലബിനെതിരായ മത്സരത്തിൽ അൽ നാസർ ക്ലബിനായി റൊണാൾഡോ കളിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല