ഫിഫയിലെ അഴിമതിയെക്കുറിച്ച് ടെലിവിഷന്‍ പരിപാടിക്കിടെ ചോദിച്ചത് റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഇഷ്ടപ്പെട്ടില്ല. ഫിഫയിലെ അഴിമതി ഫുട്‌ബോള്‍ കളിക്കാരെ എങ്ങനെ ബാധിക്കുന്നു എന്ന പോര്‍ച്ചുഗീസ് ടെലിവിഷന്‍ അവതാരകന്റെ ചോദ്യമാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ചൊടിപ്പിച്ചത്. ഇത് തന്നെ ബാധിക്കുന്ന കാര്യമല്ലെന്ന് ക്രിസ്റ്റ്യാനോ മറുപടി നല്‍കി. മറ്റ് കളിക്കാര്‍ക്ക് വേണ്ടി താന്‍ മറുപടി പറയേണ്ട ആവശ്യമില്ലെന്നും താന്‍ ചെയ്യുന്നത് തന്റെ ജോലിയാണെന്നും പുറത്തുള്ള കാര്യങ്ങള്‍ താന്‍ കാര്യമാക്കാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നമുക്ക് മറ്റ് കാര്യങ്ങള്‍ സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും അവതാരകന്‍ വീണ്ടും ഫിഫയെക്കുറിച്ച് സംസാരിച്ചച്ചപ്പോഴാണ് റൊണാള്‍ഡൊ ക്ഷുഭിതനായത്. ഇതേതുടര്‍ന്ന് ക്രിസ്റ്റ്യാനോ ചര്‍ച്ചയില്‍നിന്ന് ഇറങ്ങി പോകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല