സ്വന്തം ലേഖകൻ: ദുബായ് സന്ദർശിക്കാൻ എത്തിയ ഫുട്ബാൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒപ്പം കൂടികാഴ്ച നടത്തിയ ചിത്രങ്ങൾ ആണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പങ്കുവെച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം പേസ്റ്റിലൂടെയാണ് അദ്ദേഹം ക്രിസ്റ്റ്യാനോ റൊണാൾഡോക്കൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ‘ദുബായ് നിങ്ങളെയും സ്നേഹിക്കുന്നു’ എന്ന തലക്കെട്ടും ചിത്രത്തോടൊപ്പം നൽകിയിട്ടുണ്ട്.
വെള്ളിയാഴ്ച എക്സ്പോയുടെ അൽവസ്ൽ ഡോമിൽ റൊണാൾഡോയെത്തിയിരുന്നു. ആരാധകർക്കൊപ്പം സെൽഫി എടുത്തും ഓട്ടോഗ്രാഫ് ഒപ്പുവെച്ചും അദ്ദേഹം സമയം ചെലവിട്ടു. തന്റെ ഇഷ്ട നഗരം ആണ് ദുബായ്, എല്ലാ വർഷവും ഇവിടെ വരാർ ഉണ്ടെന്നും ദുബായ് എന്ത് ചെയ്താലും അത് നമ്മെ അത്ഭുതപ്പെടുത്തുമെന്നും അദ്ദഹേം പറയുകയുണ്ടായി.
അൽ വസ്ൽ പ്ലാസയി 15 മിനിറ്റ് അധികം ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. പിന്നീട് ഷെയ്ഖ് ഹംദാനൊപ്പം ഓറ സ്കൈപൂളി’ന് സമീപം ഇവർ കൂടികാഴ്ച നടത്തി. ഇതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വ്യാഴാഴ്ച രാത്രി ബുർജ് ഖലീഫയിൽ ജീവിത പങ്കാളിയുടെ പേര് തെളിയിച്ച് ജന്മദിനാശംസ നേർന്നത് വലിയ ചർച്ചയായിരന്നു. ദുബായ് ഭരണാധികാരിയെ ഷെയ്ഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം അടുത്തും അദ്ദേഹം സന്ദർശനം നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല