സ്വന്തം ലേഖകൻ: പോർച്ചുഗലിനായി ലോകകപ്പ് നേടുകയെന്നത് കരിയറിലെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്നും ദൗർഭാഗ്യവശാൽ അതിനു സാധിച്ചില്ലെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോ. പോർച്ചുഗലിനായുള്ള തന്റെ സമർപ്പണം ഒരു നിമിഷം പോലും മാറിയിട്ടില്ലെന്ന് ക്രിസ്റ്റ്യാനോ സമൂഹമാധ്യമങ്ങളിൽ എഴുതി.
16 വർഷത്തോളം അതിനായി പോരാടി. സ്വന്തം രാജ്യത്തോടും സഹതാരങ്ങളോടും ഒരിക്കലും പുറംതിരിഞ്ഞു നിൽക്കില്ല. തന്നെ പിന്തുണച്ച പോർച്ചുഗീസ് ആരാധകരോട് ക്രിസ്റ്റ്യാനോ നന്ദി പറഞ്ഞു. ലോകകപ്പിന്റെ ആതിഥേയ രാഷ്ട്രമായ ഖത്തറിനോടും ക്രിസ്റ്റ്യാനോ കൃതജ്ഞത അറിയിച്ചു.
ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മൊറോക്കോയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റാണ് പോർച്ചുഗൽ പുറത്തായത്. മത്സരത്തിൽ പകരക്കാരനായാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാനിറങ്ങിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല