സ്വന്തം ലേഖകന്‍: ചാമ്പ്യന്‍സ് ലീഗില്‍ സിമിയോണിയുടെ അശ്‌ളീല ആംഗ്യത്തിന് ക്രിസ്റ്റ്യാനോയുടെ ചുട്ട മറുപടി ഇങ്ങനെ! ചാമ്പ്യന്‍സ് ലീഗില്‍ ഹാട്രിക് നേട്ടത്തിന് പിന്നാലെ അത്‌ലറ്റിക്കോ മാഡ്രിഡ് പരിശീലകന്‍ ഡീഗോ സിമിയോണിക്ക് മറുപടി നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ആദ്യ പാദത്തില്‍ യുവന്റസിനെ 20ത്തിന് പരാജയപ്പെടുത്തിയ ശേഷം ആഹ്ലാദ പ്രകടനത്തിനിടെ സിമിയോണി അശ്‌ളീല ആംഗ്യം കാണിച്ചിരുന്നു.
ഇതിനുള്ള മറുപടിയാണ് രണ്ടാം പാദത്തില്‍ യുവന്റസിന്റെ വിജയത്തിന് ശേഷം റൊണാള്‍ഡോ നല്‍കിയത്.
പെനാല്‍റ്റി ഗോളിന് ശേഷമായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ആഹ്‌ളാദ പ്രകടനം. എന്നാല്‍ സിമിയോണി നടത്തിയതുപോലെ അത്ര അതിരു കടക്കാതെയാണ് റൊണാള്‍ഡോ ആഹ്ലാദപ്രകടനം നടത്തിയത്.
റൊണാള്‍ഡോയുടെ ഈ മറുപടിയില്‍ പ്രതികരിക്കാനില്ലെന്ന് സിമിയോണി മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
നേരത്തെ അതിരുവിട്ട ആഹ്ലാദപ്രകടനത്തിന്റെ പേരില്‍ സിമിയോണി പരസ്യമായി മാപ്പ് പറഞ്ഞിരുന്നു. ഏകദേശം 14 ലക്ഷം രൂപ യുവേഫ അധികൃതര്‍ സിമിയോണിക്ക് പിഴയിടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല