റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മൂല്യ 300 മില്യണ്‍ പൗണ്ടിലേറെയാണെന്ന് റൊണാള്‍ഡോയുടെ ഏജന്റ്. നാളെ റയല്‍ മാഡ്രിഡ് ക്രിസ്റ്റിയാനോയെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തീരുമാനിച്ചാല്‍ 300 മില്യണ്‍ പൗണ്ടായിരിക്കും ക്രിസ്റ്റ്യാനോയുടെ മൂല്യമെന്ന് ജോര്‍ഡ് മെന്‍ഡസ് ബിബിസി സ്‌പോര്‍ട്ട്‌സിനോട് പറഞ്ഞു.
ലോകത്തിലെ ഏറ്റവും നല്ല കായികതാരമാണ് റൊണാള്‍ഡോ. ലോകത്തിലെ മറ്റാരുമായും റൊണാള്‍ഡോയെ താരതമ്യപ്പെടുത്താന്‍ പറ്റില്ലെന്നും മെന്‍ഡസ് പറഞ്ഞു.
ലയണല്‍ മെസ്സിയെയും മനുവല്‍ ന്യൂയറേയും പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു 29കാരനായ റൊണാള്‍ഡോ ഫിഫയുടെ ബാലന്‍ഡിയോര്‍ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പിലൂടെ നേടിയ വിജയം റൊണാള്‍ഡോയ്ക്ക് നല്‍കിയത് തുടര്‍ച്ചയായ രണ്ടാം ബാലന്‍ഡിയോര്‍ നേട്ടമായിരുന്നു.
റൊണാള്‍ഡോയുടെ കരിയറില്‍ ഉടനീളം റയലില്‍തന്നെ തുടരുമോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും, റയല്‍ വിട്ട് ക്രിസ്റ്റിയാനോ മറ്റൊരു ക്ലബിലേക്ക് പോകില്ലെന്നായിരുന്നു മെന്‍ഡ്‌സിന്റെ ഉത്തരം.
ഫുട്‌ബോള്‍ ക്ലബുകള്‍ തമ്മിലുള്ള ട്രാന്‍സ്ഫറുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും നടത്തുന്നതും ഏജന്റുമാരായിരിക്കും. അത്തരത്തില്‍ ക്ലബ് ഫുട്‌ബോള്‍ ട്രാന്‍സ്ഫറുകളിലെ ഇടനിലക്കാരില്‍ ഏറ്റവും ശക്തനായ വ്യക്തിയാണ് മെന്‍ഡസ്. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കളിയാണ് ഫുട്‌ബോള്‍. അതിലെ കളിക്കാര്‍ക്ക് പരമാവധി പ്രതിഫലം വാങ്ങി നല്‍കുക എന്നത് തന്റെ ഉത്തരവാദിത്വമാണെന്നാണ് തന്റെ തൊഴിലിനെ പ്രകീര്‍ത്തിച്ച് കൊണ്ട് മെന്‍ഡ്‌സ് പറഞ്ഞത്. കുടുംബത്തിലെ ആളുകളോട് സംസാരിക്കുമ്പോഴും ഇടപെടുമ്പോഴും അവര്‍ക്ക് ഏറ്റവും നല്ലതായിരിക്കുമല്ലോ നമ്മള്‍ ലക്ഷ്യം വെയ്ക്കുക. അതുപോലെ തന്നെയാണ് ട്രാന്‍സ്ഫറുകളെന്നും മെന്‍ഡ്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല