സ്വന്തം ലേഖകൻ: നികുതി വര്‍ദ്ധനവുകളും, കൂടുതല്‍ പേരെ നികുതിയുടെ ചട്ടക്കൂട്ടിലേക്ക് കൊണ്ടുവന്നതുമൊക്കെ സര്‍ക്കാരിനെതിരെയുള്ള വികാരം ഉയരാന്‍ കാരണമായിരിക്കുകയാണ്. പാര്‍ട്ടി ഭരണത്തിലെത്തിയതിന് ശേഷം രണ്ട് സുപ്രധാന സംഭവങ്ങളാണ് അടുത്ത വര്‍ഷം നടക്കാന്‍ ഇരിക്കുന്നത്. മെയ് മാസത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞടുപ്പും പിന്നെ ജൂലായ് മാസത്തില്‍ മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികവും. ഈ സന്ദര്‍ഭങ്ങളില്‍ ജനങ്ങള്‍ പിന്നോട്ട് തിരിഞ്ഞ്, ഭരണകൂടം എന്തു ചെയ്തു എന്ന് വിലയിരുത്തും എന്നാണ് ചില പാര്‍ട്ടി എം പിമാര്‍ പറയുന്നത്.
മാറ്റങ്ങള്‍ പ്രത്യക്ഷത്തില്‍ വരുത്താന്‍ സമയം കുറഞ്ഞു വരികയാണെന്നും അവര്‍ പറയുന്നു. നികുതി വര്‍ദ്ധനവുകളും, കൂടുതല്‍ പേരെ നികുതിയുടെ ചട്ടക്കൂട്ടിലേക്ക് കൊണ്ടുവന്നതുമൊക്കെ സര്‍ക്കാരിനെതിരെയുള്ള വികാരം ഉയരാന്‍ കാരണമായിരിക്കുകയാണ്. ഇതുകൊണ്ടൊക്കെ എന്ത് മാറ്റമാണ് പ്രത്യക്ഷത്തില്‍ വരുത്താന്‍ കഴിഞ്ഞതെന്ന് ചില എം പിമാര്‍ ചോദിക്കുന്നു.
മിനിമം വേതനത്തിലെ വര്‍ദ്ധനവും നാഷണല്‍ ഇന്‍ഷുറന്‍സ്, തൊഴിലുടമയുടെ വിഹിതത്തിലെ വര്‍ദ്ധനവുമെല്ലാം ചെറുകിട- ഇടത്തരം വ്യവസായങ്ങളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതോടെ, ലേബര്‍ പാര്‍ട്ടി അനുഭാവികളില്‍ പലരും തന്നെ, എം പിമാര്‍ കീര്‍ സ്റ്റാര്‍മറുടെ രാജി ആവശ്യപ്പെടണമെന്ന അഭിപ്രായം ഉയര്‍ത്തുകയാണ്. സ്റ്റാര്‍മറിന്റെ വ്യക്തിഗത പ്രകടനമോ, സര്‍ക്കാരിന്റെ പ്രകടനമോ ജനങ്ങളെ തൃപ്തരാക്കിയിട്ടില്ല. മാത്രമല്ല, അടുത്തിടെ നടന്ന അഭിപ്രായ സര്‍വ്വേകളിലൊക്കെയും തന്നെ ലേബര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്തവരില്‍ പോലും സര്‍ക്കാരിന് നെഗറ്റീവ് റേറ്റിംഗ് നല്‍കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി ആണ് കാണപ്പെടുന്നത്.
ഇതെല്ലാം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചാല്‍ പിന്നെ സ്റ്റാര്‍മര്‍ക്ക് അധിക കാലം പ്രധാനമന്ത്രി കസേരയില്‍ തുടരാന്‍ ആയെന്നു വരില്ല. അതുകൊണ്ടു തന്നെ ഇത് ഡൗണിംഗ് സ്ട്രീറ്റിലെ സ്റ്റാര്‍മറുടെ ആദ്യത്തേയും അവസാനത്തെയും ക്രിസ്തുമസ് ആയിരിക്കുമെന്ന് പലരും കരുതുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭരണ വിരുദ്ധ വികാരം ശക്തമായാല്‍, ഇത് സംഭവിക്കുക തന്നെ ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല