ക്രൊയേഷ്യ യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ ഉജ്വല ജയം കണ്ടെത്തി. ഗ്രൂപ്പ് സിയിലെ ദുര്‍ബലരായ അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ്, 1998 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞതോടെ, അയര്‍ലന്‍ഡിനെതിരെ നേടിയ മൂന്ന് പോയന്റ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി.
ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ലോക ചാമ്പ്യന്മാരായ സ്പെയിനെ സമനിലയില്‍ തളച്ചിട്ട് ഇറ്റലി യൂറോ കപ്പിലെ ആദ്യ മത്സരം ഗംഭീരമാക്കി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ അന്റോണിയോ ഡി നതാലിലൂടെ 60-ാം മിനിറ്റില്‍ മുന്നിലെത്തിയത് ഇറ്റലിയാണ്. എന്നാല്‍, 64-ാം മിനിറ്റില്‍ സെസ്‌ക് ഫാബ്രിഗസിലൂടെ സ്‌പെയിന്‍ മാനംകാത്തു. പന്ത് വരുതിയില്‍വെച്ച് എതിരാളികളെ നിസ്സഹായരാക്കുന്ന സ്പാനിഷ് ശൈലിയെ സമര്‍ഥമായ മുന്നേറ്റങ്ങളിലൂടെ താറുമാറാക്കിയ ഇറ്റലിയുടെ പ്രകടനമാണ് ആദ്യ മത്സരത്തില്‍ ശ്രദ്ധേയമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല