സ്വന്തം ലേഖകന്‍: ചൂടന്‍ ബിക്കിനി ചിത്രങ്ങളുമായി ക്രൊയേഷ്യയുടെ വനിതാ പ്രസിഡന്റെന്ന് രാജ്യത്തെ ഞെട്ടിച്ച് വാര്‍ത്ത, ചിത്രങ്ങള്‍ അമേരിക്കന്‍ മോഡലിന്റേത്. ക്രൊയേഷ്യന്‍ പ്രസിഡന്റ് കൊളിന്‍ഡാ ഗ്രാബര്‍കിറ്റോറോവിക്കിന്റെ ചൂടന്‍ ബിക്കിനി ചിത്രങ്ങള്‍ എന്ന പേരിലാണ് പടങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെ പ്രസിഡന്റിന്റെ ജനസമ്മിതി പതിന്മടങ്ങ് വര്‍ധിച്ചതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ ചിത്രങ്ങള്‍ പ്രസിഡന്റിന്റേത് അല്ലെന്നും അമേരിക്കന്‍ മോഡല്‍ കോക്കോ ഓസ്റ്റിന്റെ ചിത്രങ്ങളാണ് ഇവയെന്നും മറ്റൊരു വാദവുമുണ്ട്. 2009 ല്‍ ഭര്‍ത്താവുമൊത്ത് കോക്കോ ഓസ്റ്റിന്‍ മിയാമിയിലേക്ക് നടത്തിയ വിനോദ സഞ്ചാരത്തിനിടെ ഒരു ബിച്ചീല്‍ സമയം ചിലവഴിക്കുന്നതിന് ഇടയില്‍ പാപ്പരാസികള്‍ പകര്‍ത്തിയതാണ് ചിത്രമെന്നാണ് സൂചന.
കിറ്റോറോവിക്കുമായുള്ള രൂപസാദൃശ്യമാണ് ചിത്രങ്ങള്‍ വൈറലാകാന്‍ കാരണമെന്നും ചിലര്‍ പറയുന്നു. 2015 ജനുവരിയിലാണ് കിറ്റോറോവിക് പ്രസിഡന്റായി അധികാരമേല്‍ക്കുന്നത്. യു.എസില്‍ ക്രൊയേഷ്യന്‍ അംബാസിഡറായിപ്പോലും സേവനമനുഷ്ടിച്ചിട്ടുള്ള കിറ്റോറോവിക് നിരവധി ഉന്നത സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് പ്രസിഡന്റ് സ്ഥാനത്തെത്തിയത്.
കിറ്റോറോവിക്കിന്റെ രാഷ്ട്രീയ എതിരാളികളാണ് ചിത്രങ്ങള്‍ പുറത്തുവിട്ടതെങ്കിലും പ്രസിഡന്റിന്റെ ആരാധകരുടെ എണ്ണം കൂട്ടാനെ ചിത്രത്തിന് കഴിഞ്ഞുള്ളുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല