സ്വന്തം ലേഖകന്‍: യുഎസിലെ ഡിസ്‌നി വേള്‍ഡില്‍ അവധി ആഘോഷിക്കാനെത്തിയ രണ്ടു വയസുകാരനെ മുതല പിടിച്ചു. ഒര്‍ലാന്‍ഡോയിലെ ഡിസ്‌നി വേള്‍ഡ് റിസോര്‍ട്ടില്‍ ഒഴിവുദിനം ചെലവഴിക്കാനത്തെിയ കുടുംബത്തിലെ രണ്ടു വയസ്സുകാരയാണ് മുതല്‍ കടിച്ചെടുത്തത്. കാണാതായ കുട്ടിക്കു വേണ്ടി വ്യാപകമായ തിരച്ചില്‍ തുടരുകയാണ്.
ഇവിടുത്തെ തടാകത്തിനടുത്തുള്ള ബീച്ചില്‍ വെള്ളത്തില്‍ കളിക്കുകയായിരുന്ന കുടുംബാംഗങ്ങളുടേ ഇടയില്‍ നിന്നാണ് മുതല കുട്ടിയെ കടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ തൊട്ടടുത്ത് വെള്ളത്തില്‍ കളിക്കുകയായിരുന്നു കുട്ടിയെന്നും ഒരു കാല്‍ മാത്രമായിരുന്നു വെള്ളത്തില്‍ എന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. മുതലയുടെ വായില്‍നിന്ന് കുട്ടിയെ വലിച്ചെടുക്കാനുള്ള പിതാവിന്റെ ശ്രമം പരാജയപ്പെട്ടു.
പിന്നീട് ഇയാള്‍ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുകയായിരുന്നു. കുടുംബത്തിന്റെ പേരുവിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയില്ല. ഡിസ്‌നിയിലെ ഗ്രാന്റ് ഫ്‌ളോറിഡ ഹോട്ടലിലെ സെവന്‍ സീ ലഗൂണില്‍ ആണ് സംഭവം നടന്നത്. നെബ്രസ്‌കയില്‍നിന്ന് അവധി ദിനം ചെലവഴിക്കാനത്തെിയ കുടുംബം ജൂണ്‍ 12 മുതല്‍ ഇവിടെ ഉണ്ടായിരുന്നു.
തടാകത്തില്‍ നീന്തരുതെന്ന മുന്നറിയിപ്പ് ഇവിടെയുള്ളവര്‍ക്ക് നല്‍കാറുണ്ടെന്നും ചീങ്കണ്ണിയുടെ വലിപ്പത്തെക്കുറിച്ച് അറിയില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുട്ടിക്കുവേണ്ടി വ്യാപകമായ തെരച്ചില്‍ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. 15 മണിക്കൂര്‍ പിന്നിട്ട സാഹചര്യത്തില്‍ കുട്ടിയെ ഇനി ജീവനോടെ കണ്ടെത്താമെന്നു പ്രതീക്ഷയില്ലെന്ന് ഓറഞ്ച് കൗണ്ടി ഷെരീഫ് ജെറി ഡെമിംഗ്‌സ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല