ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങള്‍ അവിടത്തെ ജനങ്ങളും എങ്ങനെയെങ്കിലും യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ആഗ്രഹിക്കുമ്പോള്‍ യുറോപ്യന്‍ യൂണിയനില്‍ ചേരുന്നതിന് ക്രൊയേഷ്യന്‍ ജനത അനുകൂലമെന്ന് അഭിപ്രായ സര്‍വേ. 2013-ല്‍ യൂണിയനില്‍ അംഗമാകുന്നത് സംബന്ധിച്ച് രാജ്യത്ത് കഴിഞ്ഞ ദിവസം നടന്ന ജനഹിതത്തില്‍ 60 ശതമാനം പേര്‍ അനുകൂലമായി വോട്ടുചെയ്തു.
എതിര്‍ത്ത് വോട്ടുചെയ്തവര്‍ യുറോപ്യന്‍ യൂണിയനില്‍ ചേരുന്നതോടെ രാജ്യത്തിന്റെ പരമാധികാരം നഷ്ടമാകുമോ എന്ന ആശങ്കയിലാണ്. എന്നാല്‍, ഭാവിയില്‍ യൂണിയന്‍ അംഗത്വം ഗുണം ചെയ്യുമെന്ന് വിലയിരുത്തുന്നവരാണ് ഭൂരിപക്ഷം. നിലവില്‍ രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമാണ്.
കഴിഞ്ഞ ഡിസംബറിലാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമാകുന്നത് സംബന്ധിച്ച ഉടമ്പടിയില്‍ ക്രൊയേഷ്യ ഒപ്പുവെക്കുന്നത്. രണ്ടാംഘട്ടമായാണ് രാജ്യത്ത് ജനഹിത പരിശോധന നടത്തുന്നത്. ഇനി യൂണിയനിലെ 27 അംഗരാജ്യങ്ങളുടെ അംഗീകാരമാണ് ആവശ്യം. രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ സോഷ്യലിസ്റ്റ് രാജ്യമായിരുന്ന യൂഗോസ്ലാവ്യയുടെ ഭാഗമായിരുന്ന ക്രൊയേഷ്യയില്‍ 42 ലക്ഷമാണ് ജനസംഖ്യ. 1991-ലാണ് ക്രൊയേഷ്യ സ്വതന്ത്രരാജ്യമായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല