ഇറ്റലിയില്‍ മലയാളികളുള്‍പ്പെടെ 4200ലേറെപ്പേര്‍ കയറിയ യാത്രാക്കപ്പല്‍ മുങ്ങി. കോസ്റ്റ കോണ്‍കോര്‍ഡിയ എന്ന യാത്രാക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയ്ക്കായിരുന്നു സംഭവം.അപകടത്തില്‍ എട്ട് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളികളടക്കം 3200 യാത്രക്കാരും 1,000 ജീവനക്കാരും ആണു കപ്പലില്‍ ഉണ്ടായിരുന്നത്. ഇവരില്‍ ഭൂരിഭാഗത്തിനെയും രക്ഷപെടുത്തി സമീപത്തെ തുറമുഖത്തേക്കു മാറ്റി.
സിവിറ്റവിക്ക തുറമുഖത്തുനിന്ന് സവോണയിലേക്കു പോകും വഴിയായിരുന്നു അപകടം. പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ചു മുങ്ങുകയായിരുന്നു. ഉടന്‍ തന്നെ തീരദേശ സേനാംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതിനാലാണു വന്‍ ദുരന്തം ഒഴിവായത്. ലൈഫ് ബോട്ടുകള്‍ക്കു പുറമെ മറ്റ് അഞ്ചു കപ്പലുകളും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കി. 5000 പേരെ ഉള്‍ക്കൊളളാന്‍ ശേഷിയുള്ള കോസ്റ്റ കോണ്‍കോര്‍ഡിയ അഞ്ചു വര്‍ഷം മാത്രം പഴക്കമുള്ള യാത്രാക്കപ്പല്‍ ആണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല