ചൈനയിലെ യാങ്‌സ്റ്റ നദിയിലുണ്ടായ ഫെറി അപകടത്തില്‍ 400ല്‍ ഏറെ പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ചൈനീസ് ടെലിവിഷനായ സിസിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 450 പേരുമായി യാത്ര ചെയ്യുകയായിരുന്ന ചെറിയ ക്രൂസ് ഷിപ്പാണ് കൊടുങ്കാറ്റുണ്ടായതിനെ തുടര്‍ന്ന് നദിയില്‍ മറിഞ്ഞത്. അപകടത്തില്‍നിന്ന് എട്ട് പേരെ മാത്രമെ രക്ഷപ്പെടുത്താന്‍ സാധിച്ചിട്ടുള്ളുവെന്ന് സിസിടിവി റിപ്പോര്‍ട്ടില്‍ പറയുന്നു.
നാന്‍ജിംഗില്‍നിന്ന് ചോങ്ക്വിംഗിലേക്ക് പോകുകയായിരുന്നു ക്രൂസ് ഷിപ്പ്. തിങ്കളാഴ്ച്ച രാത്രിയോടെ ഹൂബെ പ്രൊവിന്‍സിലാണ് അപകടമുണ്ടായത്.
കപ്പലിലെ ക്യാപ്റ്റനും ചീഫ് എന്‍ജിനിയറും രക്ഷപ്പെട്ട എട്ടു പേരില്‍ ഉള്‍പ്പെടുന്നു. പെട്ടെന്നാണ് കാറ്റ് ഷിപ്പിനെ എടുത്ത് മറിച്ചതെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. രണ്ട് മിനിറ്റിനുള്ളില്‍ കപ്പല്‍ വെള്ളത്തില്‍ മുങ്ങി താണെന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ പത്രമായ പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ട് ചെയ്യുന്നു.
യാത്രക്കാരേറെയും 50നും 80നും മധ്യേ പ്രായമുണ്ടായിരുന്നവരാണ്. അതുകൊണ്ട് തന്നെ അപകടത്തിന്റെ ആഘാതത്തില്‍നിന്ന് സ്വയം നീന്തി രക്ഷപ്പെടാനോ മറ്റുള്ളവരെ സഹായിക്കാനോ ഒന്നും ആര്‍ക്കും കഴിഞ്ഞില്ലെന്ന് സിന്‍ഹുവ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടം നടന്ന സ്ഥലത്ത് നദിക്ക് ഏകദേശം 50 അടി താഴ്ച്ചയുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല