1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 23, 2018

സ്വന്തം ലേഖകന്‍: സ്വവര്‍ഗ വിവാഹവും, സോഷ്യലിസവും; ക്യൂബ ഇനി പഴയ ക്യൂബയല്ല; അടിമുടി അഴിച്ചുപണി ലക്ഷ്യമിട്ട് പുതിയ ഭരണഘടന ഒരുങ്ങുന്നു. കമ്യൂണിസം പടുത്തുയര്‍ത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തില്‍നിന്നു വഴിമാറി പുതിയ ഭരണഘടനയുടെ കരടിനു ക്യൂബന്‍ സര്‍ക്കാര്‍ രൂപം നല്‍കി. കമ്യൂണിസത്തിനു പകരം ക്യൂബയ്ക്ക് അനുയോജ്യമായ സോഷ്യലിസത്തിനാണ് പുതിയ ഊന്നല്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വകാര്യസ്വത്തവകാശവും സ്വവര്‍ഗ വിവാഹവും അംഗീകരിക്കും. 1976 ലെ ഭരണഘടനയില്‍ ‘കമ്യൂണിസ്റ്റ് സമൂഹം പടുത്തുയര്‍ത്തുകയാണ് ആത്യന്തികലക്ഷ്യ’മെന്നു പറയുന്ന ഉപവാക്യം ഒഴിവാക്കിയുള്ളതാണു പുതിയ ഭരണഘടന. പ്രധാനമന്ത്രിയെന്ന പദവിയും സൃഷ്ടിക്കും. മന്ത്രിസഭാതലവനായി പ്രസിഡന്റിനായിരിക്കില്ല ഇനി അധികാരം.

60 വയസ്സില്‍ താഴെയുള്ളവര്‍ക്കു മാത്രമായിരിക്കും പ്രസിഡന്റാകാനാകുക. അഞ്ചു വര്‍ഷം വീതം രണ്ടു തവണ മാത്രം അധികാരത്തിലിരിക്കാം. നാഷനല്‍ അസംബ്ലിയില്‍ ചര്‍ച്ചയ്ക്കു ശേഷം പുതിയ ഭരണഘടനയുടെ കരടിനെക്കുറിച്ചു ജനാഭിപ്രായം തേടും. തുടര്‍ന്ന് അന്തിമ രേഖ ഹിതപരിശോധനയ്ക്കു വിടും. പുതിയ ഭരണഘടനയുടെ കരട് അവതരിപ്പിച്ചതിനൊപ്പം ക്യൂബയിലെ പുതിയ പ്രസിഡന്റ് മിഗ്വേല്‍ ഡിയാസ് കാനല്‍ തന്റെ മന്ത്രിസഭയെയും പ്രഖ്യാപിച്ചു.

സ്വവര്‍ഗാനുയായികള്‍ വിവാഹം കഴിച്ചാല്‍ കൊലപ്പെടുത്താന്‍ അനുമതിനല്‍കുന്ന നിലവിലെ നിയമമാണ് പൊളിച്ചെഴുതാനൊരുങ്ങുന്നത്. 1959കളുടെ തുടക്കത്തില്‍ വിവാഹിതരാകുന്ന സ്വവര്‍ഗദമ്പതികളെ തെറ്റുതിരുത്തുന്ന ലേബര്‍ ക്യാമ്പുകളിലേക്കയക്കുകയായിരുന്നു പതിവ്. ഈ നടപടിയില്‍ ഫിദല്‍ കാസ്‌ട്രോ പിന്നീട് മാപ്പുപറഞ്ഞിരുന്നു. സോവിയറ്റ് കാലഘട്ടത്തില്‍ നിലവില്‍വന്ന ഭരണഘടന പൊളിച്ചെഴുതണമെന്ന നീണ്ടകാലത്തെ ആവശ്യത്തിനാണ് ഇതോടെ അംഗീകാരമായത്.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.