സ്വന്തം ലേഖകന്‍: കാസ്‌ട്രോ യുഗത്തിന് അന്ത്യം കുറിച്ച് ക്യൂബന്‍ ജനത ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കാസ്‌ട്രോ കുടുംബാംഗമല്ലാത്ത പുതിയ പ്രസിഡന്റിനെ കണ്ടെത്താന്‍ രാജ്യത്തെ 80 ലക്ഷം വോട്ടര്‍മാര്‍ ഇന്ന് വോട്ട് രേഖപ്പെടുത്തും. 612 അംഗ ക്യൂബന്‍ ദേശീയ അസംബ്ലിയിലേക്കും പ്രാദേശിക അസംബ്ലിയിലേക്കും ഒരേസമയമാണ് വോട്ടെടുപ്പ്. ദേശീയ അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ചേര്‍ന്ന് ഏപ്രിലില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കും.
പ്രസിഡന്റിനുപുറമെ ഫസ്റ്റ് വൈസ് പ്രസിഡന്റ്, അഞ്ച് വൈസ് പ്രസിഡന്റുമാര്‍, ഒരു സെക്രട്ടറി, 23 അംഗങ്ങള്‍ എന്നിവരടങ്ങിയ സ്‌റ്റേറ്റ് കൗണ്‍സിലും ദേശീയ അസംബ്ലിയാണ് തെരഞ്ഞെടുക്കുക. നിലവില്‍ വൈസ് പ്രസിഡന്റായ മിഗ്വല്‍ ഡയസ് കാനെലിനാണ് കൂടുതല്‍ സാധ്യത. 1959 മുതല്‍ നീണ്ടകാലം രാജ്യം ഭരിച്ച ഫിദല്‍ കാസ്‌ട്രോ 2008ല്‍ അധികാരമൊഴിഞ്ഞ ശേഷം ചുമതലയേറ്റ സഹോദരന്‍ റൗള്‍ കാസ്‌ട്രോ 2018 ല്‍ സ്ഥാനത്യാഗം നടത്തുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു.
ഇതേതുടര്‍ന്നാണ്, രാജ്യം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. പ്രസിഡന്റ് പദവി ഒഴിയുമെങ്കിലും കമ്യൂണിസ്റ്റ് പാര്‍ട്ടി മേധാവിയായും സൈന്യത്തിന്റെ അനൗദ്യോഗിക തലവനായും റൗള്‍ തുടരും. മക്കളായ അലിജാന്ദ്രോ, മരിയേല എന്നിവരും ഉയര്‍ന്നപദവികളില്‍ തുടരുമെന്ന് സൂചനയുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി മാത്രമുള്ള ക്യൂബയില്‍ പാര്‍ട്ടിക്കാരല്ലാത്തവര്‍ക്കും മത്സരിക്കാമെന്ന് വ്യവസ്ഥയുണ്ട്. പകുതിയിലേറെ അംഗങ്ങള്‍ വനിതകളായിരിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല