ലണ്ടന്‍ : ചൊവ്വാ ഗ്രഹത്തെ കുറിച്ച് പഠിക്കാന്‍ നാസ അയച്ച ക്യൂരിയോസിറ്റി റോവര്‍ കൂടുതല്‍ ചിത്രങ്ങള്‍ അയച്ചു തുടങ്ങി. ക്യൂരിയോസിറ്റി അയച്ച ചിത്രങ്ങള്‍ ചേര്‍ത്തുവച്ച് ചൊവ്വയുടെ 360 ഡിഗ്രി ആംഗിളിലുളള പനോരമ ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചുവന്ന ഗ്രഹത്തിന്റെ ഉപരിതലത്തില്‍ നിന്നുളള ചിത്രമാണ് പുറത്തുവിട്ടത്. ഗെയ്ല്‍ ഗര്‍ത്തത്തിന് നടുക്കുളള ഒര വലിയ പര്‍വ്വതമാണ് ചിത്രത്തില്‍ കാണുന്നത്. ഗെയ്ല്‍ ഗര്‍ത്തത്തിലാണ് ക്യൂരിയോസിറ്റി സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. അയച്ചിരിക്കുന്ന ചിത്രങ്ങള്‍ ലോ റെസല്യൂഷനിലുളളവയാണ്. വ്യക്തതയുളള ഫ്രെയിം ലഭിക്കുന്നതിനായി ക്യൂരിയോസിറ്റിയുടെ മുകളിലായാണ് അതീവ ശക്തിയേറിയ വൈഡ് ആംഗിള്‍ സയന്‍സ് ക്യാമറ സ്ഥാപിച്ചിരിക്കുന്നത്.
ഗെയ്ല്‍ ഗര്‍ത്തത്തിന് നടുവിലുളള ഈ പര്‍വ്വതം കയറുക എന്നതാണ് ക്യൂരിയോസിറ്റിയുടെ അന്തിമ ലക്ഷ്യം. മൗണ്ട ഷാര്‍പ് എന്ന് ശാസ്ത്രജ്ഞരുടെ ഇടയില്‍ അനൗദ്യോഗികമായി അറിയപ്പെടുന്ന ഈ പദ്ധതിയിലാണ് ചൊവ്വയിലെ പാറകളെ കുറിച്ചുളള പഠനം നടക്കുന്നത്. പനോരമയ്ക്കായി ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങള്‍ റെസല്യൂഷന്‍ തീരെ കുറഞ്ഞതാണ്. ഓരോ ചിത്രങ്ങളും 144 X144 പിക്‌സല്‍ ക്വാളിറ്റിയിലുളളതാണ്. ഇത്തരത്തിലുളള 130 ചിത്രങ്ങള്‍ ചേര്‍ത്തുവച്ചാണ് പനോരമ നിര്‍മ്മിച്ചിരിക്കുന്നത്. ഇത് നിര്‍മ്മിക്കുന്നതിന് ഒരു മണിക്കൂറും അറ മിനിട്ടും എടുത്തെന്നും ക്യൂരിയോസിറ്റി റോവറിന്റെ മാസ്റ്റ്കാം ക്യാമറയുടെ പ്രിന്‍സിപ്പിള്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മൈക്ക് മാലിന്‍ പറഞ്ഞു.
കൂടുതല്‍ വ്യക്തതയുളള ചിത്രങ്ങള്‍ ക്യൂരിയോസിറ്റി എടുത്തിട്ടുണ്ട്. എന്നാല്‍ ഓരോ ഷോട്ടിനും 2 എംബിയലധികം സൈസ് ഉളളതിനാല്‍ അത് ഭൂമിയിലേക്ക് എത്താന്‍ കൂടുതല്‍ സമയം എടുക്കും. രണ്ട് പ്രധാന ക്യാമറകളാണ് റോവറിലുളളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല