സ്വന്തം ലേഖകന്‍: മൃഗക്കൊഴുപ്പ് വിവാദത്തില്‍പ്പെട്ട പുതിയ കറന്‍സികള്‍ പിന്‍വലിക്കണമെന്ന് ബ്രിട്ടനിലെ ഹൈന്ദവ സംഘടനകള്‍. ബ്രിട്ടനിലെ ഹൈന്ദവ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും സംയുക്ത സംഘടനയായ ഹിന്ദു ഫോറം ഓഫ് ബ്രിട്ടന്‍ ആണ് വിവാദ നോട്ടുകള്‍ പിന്‍വലിക്കണെമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.
5 പൗണ്ടിന്റെ പുതിയ നോട്ടിലാണ് മൃഗക്കൊഴുപ്പ് പുരട്ടിയിരിക്കുന്നതായി ആരോപാണം ഉയര്‍ന്നത്. സംഭവം ബ്രിട്ടനില്‍ വന്‍ വിവാദമായിരിക്കുകയാണ്. നോട്ട് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീമഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണ് ബ്രിട്ടനിലെ ഹൈന്ദവ സംഘടനകള്‍. ഭീമഹര്‍ജിയില്‍ ഇതിനകം 126,000 പേര്‍ ഒപ്പിട്ടു കഴിഞ്ഞു. 150,000 പേര്‍ ഒപ്പിട്ടു കഴിഞ്ഞാല്‍ ബാങ്ക് ഓഫ് ഇംണ്ടിന് ഭീമഹര്‍ജി സമര്‍പ്പിക്കും.
മൃഗക്കൊഴുപ്പ് ലേപനം ചെയ്ത നോട്ടുകള്‍ സസ്യാഹാരികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നത്. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിന്‍സ്റ്റന്‍ ചര്‍ച്ചിലിന്റെ ചിത്രം ആലേഖനം ചെയ്ത അഞ്ച് പൗണ്ടിന്റെ നോട്ടുകള്‍ ഈ വര്‍ഷം സെപ്റ്റംബറിലാണ് പുറത്തിറക്കിയത്. കേംബ്രിഡ്ജിലെ ചില വെജിറ്റേറിയന്‍ കഫെകള്‍ മൃഗക്കൊഴുപ്പ് പുരട്ടിയ ചെയ്ത നോട്ടുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നതായും വാര്‍ത്തകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല