കൈക്കൂലി എന്ന് കേള്‍ക്കുമ്പോഴേക്കും ഇന്ത്യയെന്ന് ഓര്‍ക്കേണ്ടതില്ല എന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. വിദേശരാജ്യങ്ങളില്‍ ബിസിനസ് തുടങ്ങാന്‍ കൈക്കൂലി നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ റഷ്യയും ചൈനയും മെക്‌സിക്കോയുമടക്കം ഏഴ് രാജ്യങ്ങള്‍ ഇന്ത്യയെ കടത്തിവെട്ടിയിരിക്ക്കുകയാണ്. ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ എന്ന സംഘടന ആഗോളതലത്തില്‍ തയ്യാറാക്കിയ കൈക്കൂലിപ്പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം പത്തൊന്‍പതാമതാണ്.
കൈക്കൂലിക്കാരില്‍ റഷ്യയ്ക്കാണ് ഒന്നാംസ്ഥാനം. ചൈന രണ്ടാമതുണ്ട്. മെക്‌സിക്കോ, ഇന്‍ഡൊനീഷ്യ, അര്‍ജന്റീന, യു.എ.ഇ., സൗദി അറേബ്യ എന്നിവ പിന്നാലെയുണ്ട്. ഇന്ത്യയും തുര്‍ക്കിയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍. വികസിത, വികസ്വര രാജ്യങ്ങളിലെ 3000 ബിസിനസ് എക്‌സിക്യൂട്ടിവുകള്‍ക്കിടയില്‍ സര്‍വേ നടത്തിയാണ് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പട്ടിക തയ്യാറാക്കിയത്. 28 രാജ്യങ്ങളാണ് പട്ടികയിലുള്ളത്. കൈക്കൂലി നല്‍കാത്തവയും കുറഞ്ഞ കൈക്കൂലി നല്‍കുന്നവയുമായ രാജ്യങ്ങളാണ് ആദ്യസ്ഥാനങ്ങളില്‍.
ഒട്ടും കൈക്കൂലി നല്‍കാത്ത നെതര്‍ലന്‍ഡ്‌സ്, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളാണ് ഒന്നാംസ്ഥാനത്ത്. ബെല്‍ജിയം, ജര്‍മനി, ജപ്പാന്‍, ഓസ്‌ട്രേലിയ, കാനഡ, സിംഗപ്പൂര്‍, യു.കെ., യു.എസ്. എന്നിവയും കൈക്കൂലി നല്‍കുന്ന കാര്യത്തില്‍ പിന്നിലാണ്. റഷ്യയിലും ചൈനയിലും നിന്നുള്ള കമ്പനികള്‍ 12,000 കോടി ഡോളറാണ് കഴിഞ്ഞവര്‍ഷം വിദേശത്ത് നിക്ഷേപിച്ചത്. കൈക്കൂലി നല്‍കിയാണ് ഇവ ഭൂരിഭാഗവും ബിസിനസ് പിടിച്ചതെന്ന് ട്രാന്‍സ്‌പെരന്‍സി ഇന്റര്‍നാഷണല്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല