2011 നവംബര്‍ ആറാം തീയ്യതി പ്രക്ഷേപണം ചെയ്ത കണ്ണാടിയില്‍ അവതരിപ്പിച്ച അടൂരിലെ ശ്രീധരന്‍നായരുടെ അന്തിയുറങ്ങാന്‍ ഒരു കൂര എന്ന സ്വപ്നം സാക്ഷത്കരിക്കുവാന്‍ കേംബ്രിഡ്‌ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ മുന്നിട്ടിറങ്ങുന്നു.
ശ്രീധരന്‍നായരുടെ ഭവന സഹായ ഫണ്ട് രൂപീകരിക്കാനായി ഒരു കറി നൈറ്റും റാഫിളും സംഘടിപ്പിച്ചിരിക്കുന്നു. ഫെബ്രുവരി ഇരുപത്തിയാറാം തീയ്യതി ഞായറാഴ്ച ആറു മണി മുതല്‍ സെന്റ് ഫിലിപ്പ് ഗോവാര്‍ഡ് ചര്‍ച്ചിന്റെ പാരിഷ് ഹാളില്‍ നടക്കുന്ന കറി നൈറ്റില്‍ ഇന്ത്യയുടെ സാംസ്കാരിക തനിമയുണര്‍ത്തുന്ന പരിപാടികള്‍ അരങ്ങേറും.
ഗ്രേസ് മെലോഡിയസ് ഓര്‍ക്കസ്ട്ര ഹാംഷെയര്‍, അബ്രഹാം ലൂക്കോസ് (മെറ്റ് ലൈഫ് സെയില്‍സ് കണ്‍സള്‍ട്ടന്റ്) മലയാളി വിഷന്‍ തുടങ്ങിയവരാണ് റാഫിള്‍ പ്രെയിസ് സ്പോണ്‍സര്‍സ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിജോയ് ജോസ്-07828907545; ജോസ് പേരപ്പാടന്‍-078894941
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല