1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2011

ബോളിവുഡ് നടി മിനിഷ ലാംബയ്ക്ക് പിന്നാലെ ഹോട്ട് താരം ബിപാഷ ബസുവും മുംബൈ കസ്റ്റംസ് അധികൃതരുടെ എക്സ്‌റേ കണ്ണുകള്‍ക്ക് മുന്നില്‍ കുടുങ്ങി! നികുതി അടയ്ക്കാതെ സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ചതിന് ബിപാഷയെ അധികൃതര്‍ തടഞ്ഞുവയ്ക്കുകയായിരുന്നു.

ലണ്ടനില്‍ നിന്ന് വരികയായിരുന്ന ബിപാഷ ഗ്രീന്‍ ചാനലിലൂടെ പുറത്തേക്ക് വരുമ്പോള്‍ ബാഗേജില്‍ അനുവദനീയമായ പരിധിയിലധികം സാധനങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പിടിയിലായ ഉടന്‍ തന്നെ 12, 000 രൂപ നികുതിയടച്ച് ബിപ്സ് തടിയൂരി.

വിദേശത്ത് നിന്നുള്ള സാധനങ്ങള്‍ കൊണ്ടുവരുമ്പോള്‍ അധിക തുക നല്‍കേണ്ടി വരുമെന്ന് കരുതിയിരുന്നില്ല എന്ന് ബിപാഷ ഒരു ടി‌വി ചാനലിനോട് പറഞ്ഞു. അധികൃതര്‍ തന്നോട് സാധനങ്ങളുടെ പട്ടിക ആവശ്യപ്പെട്ടു എന്നും അതിനനുസരിച്ച് പിഴയിടുകയായിരുന്നു എന്നും ബിപ്സ് വ്യക്തമാക്കി.

കാന്‍ ഫിലിം ഫെസ്റ്റ് കഴിഞ്ഞ് മടങ്ങുമ്പോഴാണ് മിനിഷ ലാംബയ്ക്ക് കസ്റ്റംസ് അധികൃതരില്‍ നിന്ന് നിനയ്ക്കാതുള്ള പ്രഹരം ലഭിച്ചത്. ബാഗേജില്‍ 50 ലക്ഷം രൂപ വിലവരുന്ന ആഭരണങ്ങള്‍ കടത്താന്‍ ശ്രമിച്ചതാണ് മിനിഷയ്ക്ക് വിനയായത്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.