സ്വന്തം ലേഖകന്‍: ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ,’ സമൂഹ മാധ്യമങ്ങളുടെ ഓമനയായ കൊച്ചു മിടുക്കിയെ തലശ്ശേരിയില്‍ കണ്ടെത്തിയപ്പോള്‍. ‘ചതിച്ചതാ ക്യാമറാമാന്‍ എന്നെ ചതിച്ചതാ’ എന്ന ക്യാപ്ക്ഷനോടു കൂടി പ്രചരിച്ച് ഈ കുസൃതി കുരുന്നിന്റെ ചിത്രം വൈറലായിരുന്നു. ബിജെപി സമ്മേളന വേദിയിലെ പാട്ടിനൊപ്പം മുഖത്ത് ഭാവപ്രകടനം നടത്തി താളമിട്ടപ്പോഴായിരുന്നു ഈ കൊച്ചു സുന്ദരിയുടെ പടം ഫോട്ടോഗ്രാഫര്‍ ഒപ്പിയത്.
സെപ്തംബറില്‍ ബിജെപിയുടെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് മുതലക്കുളം മൈതാനത്ത് നടന്ന പതാക ജാഥ സമാപനം കവര്‍ ചെയ്യാന്‍ എത്തിയ കോഴിക്കോട് കേബിള്‍ വിഷനിലെ കാമറമാന്‍ കൃതേഷ് വേങ്ങേരിയാണ് ഈ ഭാവപ്രകനങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോ പെട്ടെന്നു തന്നെ വൈറലായി. വീഡിയോ ട്രോളന്മാരുടെ കണ്ണില്‍പ്പെട്ടതോടെ ട്രോളുകളും സുന്ദരിക്കുട്ടി തന്നെ താരം എന്ന അവസ്ഥയായി.
ഇതോടെ ആളെ കണ്ടെത്താന്‍ കൃതേഷ് തന്നെ മുന്നിട്ടിറങ്ങി. ഒടുവില്‍ ആ സുന്ദരിക്കു വേണ്ടിയുള്ള അന്വേഷണം അവസാനിച്ചത് തലശ്ശേരി തലായി മാക്കൂട്ടം സ്വദേശി വിജേഷിന്റേയും ഷീജയുടേയും വീട്ടിലാണ്. ഈ ദമ്പതികളുടെ മകളായ ശിവന്യയാണ് സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്ന ചിരിയുടെ ഉടമ. തലശ്ശേരി അമൃത സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിനിയായ ശിവന്യ കഴിഞ്ഞ വര്‍ഷം അച്ചനും അമ്മയ്ക്കുമൊപ്പം നരേന്ദ്രമോദി പങ്കെടുക്കുന്ന പൊതുസമ്മേളന വേദിയിലെത്തിയപ്പോഴാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
സമ്മേളന വേദിയില്‍ നിന്നും ഒരു രസത്തിനു വേണ്ടി പകര്‍ത്തിയ ദൃശ്യമാണ് ഇതെന്നും ഇത്രയും ഹിറ്റാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും കൃതേഷ് പറയുന്നു. കോഴിക്കോട്ബിജെപി ദേശീയ കൗണ്‍സില്‍പതാക കൊടിമരദീപശിഖാ ജാഥ കാണാനെത്തിയ ഒരു കുരുന്നിന്റെ ഭാവങ്ങള്‍ എന്ന അടിക്കുറിപ്പോടെയാണ് കൃതേഷ് വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് ചതിച്ചാതാ, എന്നെ കാമറാമാന്‍ ചതിച്ചതാ’ എന്ന അടിക്കുറിപ്പോടെ കൃതീഷ് കാമറയില്‍ പകര്‍ത്തിയ 37 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ തരംഗമാകുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല