മിഷന്‍ ഞായറാഴ്ചയായ ഇന്നലെ സെന്റ്പീറ്റേഴ്സ് ദേവാലയാങ്കണത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ മൂന്നുപേരെ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. മൂന്നുപേരും സന്യാസസഭാ സ്ഥാപകരാണ്. ഇറ്റലിക്കാരായ ബിഷപ് മോണ്‍. ഗിഡോ മരിയ കോണ്‍ഫോര്‍ട്ടി, ഫാ. ലൂയിജി ഗ്വാനെല, സ്പെയിന്‍കാരിയായ സിസ്റര്‍ ബോണിഫേഷ്യ റോദ്രിഗസ് എന്നിവരെയാണു വിശുദ്ധരായി പ്രഖ്യാപിച്ചത്.
തിരുക്കര്‍മങ്ങള്‍ക്കിടെ ഒരു അക്രമി സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ സ്തംഭത്തില്‍ കയറി ബൈബിള്‍ കത്തിച്ചു വലിച്ചെറിയുകയും ആക്രോശിക്കുകയും ചെയ്തു. എന്നാല്‍ മാര്‍പാപ്പ അചഞ്ചലനായി കുര്‍ബാന തുടര്‍ന്നു. കുര്‍ബാനയില്‍ പങ്കെടുത്തവരും ഇയാള്‍ക്ക് കാര്യമായ ശ്രദ്ധ നല്കിയില്ല. സ്വിസ്ഗാര്‍ഡുകള്‍ ചേര്‍ന്ന് അക്രമിയെ താഴെയിറക്കി.
1931ല്‍ അന്തരിച്ച ബിഷപ് ഗിഡോ മരിയ കോണ്‍ഫോര്‍ട്ടി, സേവേറിയന്‍ മിഷനറിമാര്‍ എന്നറിയപ്പെടുന്ന സൊസൈറ്റി ഓഫ് സെന്‍ ഫ്രാന്‍സിസ് സേവ്യറിന്റെ സ്ഥാപകനാണ്.
ഫാ. ലൂയിജി ഗ്വാനെലയാണ് രോഗികള്‍ക്കും മരണാസന്നര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സെര്‍വ ന്റ്സ് ഓഫ് ചാരിറ്റി സ്ഥാപിച്ചത്. 1915 ലാണ് ഇദ്ദേഹം അന്തരിച്ചത്. 1905 ല്‍ അന്തരിച്ച സിസ്റര്‍ ബോണിഫേഷ്യ സിസ്റേഴ്സ് ഓഫ് സെന്‍ ജോസഫ്സ് സന്യാസിനീസഭാ സ്ഥാപകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല