സ്വന്തം ലേഖകൻ: നടി പ്രവീണയ്ക്കും കുടുംബത്തിനും നേരെ വീണ്ടും സൈബര്‍ ആക്രമണം. ഒരു വര്‍ഷം മുമ്പ് പ്രവീണയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പിടിയിലായ പ്രതിയാണ് വീണ്ടും ആക്രമണം തുടരുന്നത്.
സാമൂഹികമാധ്യമങ്ങളിലൂടെ പ്രവീണയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് തമിഴ്നാട് സ്വദേശി ഭാഗ്യരാജിനെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ ശേഷവും ഇയാള്‍ സമാന കുറ്റകൃത്യം ആവര്‍ത്തിക്കുന്നതായി പ്രവീണ പറയുന്നു.
പ്രവീണയുടെ മകളുടെയും സഹോദരഭാര്യയുടേയും ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിക്കുന്നുണ്ട്. നാലു തവണയോളമാണ് മകള്‍ പോലീസില്‍ പരാതിപ്പെട്ടതെന്നും പ്രവീണ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല