സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ ആക്രമണം അതിരു കടന്നു, നടി പാര്‍വതി ഡിജിപിക്ക് പരാതി നല്‍കി. കസബ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തനിക്കെതിരേ നവമാധ്യമങ്ങളില്‍ നടക്കുന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് പാര്‍വതി ഡിജിപിക്ക് പരാതി നല്‍കിയത്.
ചലച്ചിത്ര മേളയിലെ സെമിനാറില്‍ കസബ എന്ന ചിത്രത്തിലെ സ്ത്രീ വിരുദ്ധതയ്‌ക്കെതിരേ നടി പൊതുവേദിയില്‍ സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പാര്‍വതിക്കെതിരേ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായത്.
തന്നെ അപമാനിക്കുന്ന തരത്തില്‍ ഒരുകൂട്ടം ആളുകള്‍ പ്രചരണം നടത്തുകയാണെന്നും ഇവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് നടിയുടെ പരാതി. ഡിജിപിക്ക് ലഭിച്ച പരാതി സൈബര്‍ സെല്ലിന് കൈമാറും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല