1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 14, 2012

കൊച്ചി:എമേര്‍ജിംഗ് കേരളയുടെ തിരക്കില്‍ എല്ലാവരും കേരള രാഷ്ട്രീയത്തില്‍ പൊടിപൊടിക്കുന്ന സൈബര്‍യുദ്ധത്തെ അവഗണിക്കുന്നു. കേരള കോണ്‍ഗ്രസ് എമ്മിലെ മുഖവരയാവശ്യമില്ലാത്ത നേതാവ് പിസി ജോര്‍ജും കോണ്‍ഗ്രസിലെ യുവ എംഎല്‍എമാരും തമ്മിലുള്ള ഏറ്റുമുട്ടലാണ് മലയാളികളുടെ സൈബര്‍ലോകത്തെ സജീവചര്‍ച്ചാവിഷയങ്ങളിലൊന്ന്.

വിഡി സതീശനടക്കമുള്ളവര്‍ പിണറായിയുടെ ശമ്പളക്കാരാണെന്നും പുരപ്പുറം തൂക്കുന്ന പുത്തനച്ചിമാരാണെന്നും ജോര്‍ജ് തുറന്നടിച്ചിരുന്നു. ഇതിന് മറുപടിയായി എമര്‍ജിംഗ് കേരളക്കെതിരെയുള്ള ആക്രമണം ശക്തിപ്പെടുത്താനാണ് യുവ എംഎല്‍എമാര്‍ തിരുനമാനിച്ചിട്ടുളളത്. ഭൂമി വില്‍പ്പന മാത്രം ലക്ഷ്യംവച്ചിട്ടുള്ള പദ്ധതികള്‍ എമര്‍ജിംഗ് കേരളയില്‍ ഉള്‍പ്പെടുത്തുന്നതിനെ എതിര്‍ക്കാനാണ് എംഎല്‍എമാരുടെ തിരുമാനം. സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നതിനാല്‍ പരസ്യമായ വിഴുപ്പലക്കലിന് ഇവര്‍ നില്‍ക്കുകയുമില്ല. എങ്കിലും ജോര്‍ജിന് നല്ല മറുപടി കൊടുക്കും.

തോട്ടഭൂമികളുടെ അഞ്ച് ശതമാനം ഭൂമി ടൂറിസം ആവിശ്യത്തിന് ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ പിന്‍പറ്റി നിരവധി പദ്ധതികള്‍ എമര്‍ജിംഗ് കേരളയില്‍ വന്നിട്ടുണ്ട്. ഈ പദ്ധതികളെയെല്ലാം തുറന്നെതിര്‍ക്കാനാണ് ഇവരുടെ തീരുമാനം. ചുരുക്കത്തില്‍ എമര്‍ജിംഗ് കേരളയില്‍ പിസി ജോര്‍ജ് എടുക്കുന്ന നിലപാടുകള്‍ ഭൂമാഫിയക്ക് വേണ്ടിയാണെന്ന് ബോധ്യമായാല്‍ അതിനെതിരെ നീങ്ങാനാണ് തങ്ങളുടെ ഉദ്ദേശ്യമെന്ന് ഈ എംഎല്‍എമാര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ധങ്ങളെ രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം ഉപയോഗിച്ച് തടയാമെന്നാണ് എംഎല്‍എമാര്‍ കണക്കുകൂട്ടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.