സൈക്കിള്‍ തിന്നാനുള്ള ശ്രമം വൃദ്ധനെ ആശുപത്രിയിലാക്കി. സെര്‍ബിയന്‍ സ്വദേശിയായ ബ്രാന്‍കോ ക്രനോഗ്രോസ് (80) ആണ് ആശുപത്രയിലായത്. സൈക്കിളിന്റെ ലോഹഭാഗങ്ങള്‍ വയറ്റില്‍ പ്രശ്നമുണ്ടാക്കിയതിനെത്തുടര്‍ന്നാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മൂന്നുദിവസംകൊണ്ട് സൈക്കിള്‍ മുഴുവനായും തിന്നു തീര്‍ക്കാനായിരുന്നു ഇയാളുടെ പദ്ധതി.
കഠിനമായ വയറുവേദനയെത്തുടര്‍ന്നാണ് ബ്രാന്‍കോയെ ആശുപത്രിയിലാക്കിയത്. ഇയാളുടെ വയറ്റില്‍ നിന്ന് രണ്ടു കിലോഗ്രാം ഇരുമ്പ്, രണ്ടു സ്വര്‍ണ്ണമോതിരം തുടങ്ങിയവ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. മരണത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ആശ്വാസത്തിലാണ് ഇയാളിപ്പോള്‍.
ദഹനേന്ദ്ര വ്യവസ്ഥയ്ക്ക് നന്നായി പ്രവര്‍ത്തിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടു എന്നതിന് തെളിവാണ് ആശുപത്രിവാസം എന്നാണ് ബ്രിന്‍കോ പറയുന്നത്. അതിനാല്‍ ഇനിമേലില്‍ കടുപ്പമുള്ള വസ്തുക്കള്‍ തിന്നാനില്ല എന്നുറപ്പിച്ചിരിക്കുകയാണ് ബ്രാന്‍കോ. ഇരുപതു വയസ്സ് പ്രായമുള്ളപ്പോള്‍ മുതലാണ് ബ്രാന്‍കോ ഇരുമ്പും ബള്‍ബുകളും മറ്റും തിന്നാന്‍ തുടങ്ങിയത്. ഇത്രയും കാലത്തിനിടയ്ക്ക് 25,000 ബള്‍ബുകള്‍ 12000 ഫോര്‍ക്കുകള്‍, 2000 സ്പൂണുകള്‍, 2600 പ്ളേറ്റുകള്‍ എന്നിവ ഇയാള്‍ അകത്താക്കിയിട്ടുണ്ട്. കഴിച്ച സാധനങ്ങളെല്ലാം ഒരു കുഴപ്പവും കൂടാതെ ദഹിച്ചിരുന്നു എന്നാണ് ബ്രാന്‍കോ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല