സ്വന്തം ലേഖകന്‍: ഇദായ് ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും മുങ്ങി തെക്കന്‍ ആഫ്രിക്ക; ലക്ഷക്കണക്കിന് പേര്‍ ദുരിതക്കയത്തില്‍; മൊസാംബിക്കില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മൊസാംബികില്‍ മാത്രം 15 ലക്ഷത്തിലധികം പേരെയാണ് ഇദായ് ബാധിച്ചത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മൊസാംബികില്‍ പ്രസിഡന്റ് ഫിലിപ് ന്യൂസി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
മൊസാംബിക്, സിംബാബ്‌വെ, മലാവി എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. ആഫ്രിക്കയുടെ തെക്കന്‍ പ്രദേശങ്ങളിലെ 26 ലക്ഷം ജനങ്ങളെഇദായ് ബാധിച്ചു. മൊസാംബികില്‍ മാത്രം 15 ലക്ഷത്തിലധികം പേരാണ് ദുരിതം അനുഭവിക്കുന്നത്. ആയിരത്തിലധികം പേര്‍ മരിച്ചതായാണ് വിലയിരുത്തല്‍. മൊസാംബികില്‍ 200 പേരുടെയും സിംബാബ്‌വെയില്‍ 98 പേരുടെയും മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
രണ്ടിടങ്ങളിലും പേമാരി തുടരുകയാണ്. മേഖലയില്‍ അടുത്തകാലത്ത് ഉണ്ടായ ഏറ്റവും വലിയ പ്രകൃതിദുരന്തമാകാം ഇദായ് എന്ന് യു.എന്‍ പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി വിചാരിച്ചതിനെക്കാള്‍ വലുതായിരിക്കുമെന്നും യു.എന്‍ മുന്നറിയിപ്പ് നല്‍കുന്നു. നാല് ലക്ഷം പേര്‍ ഭവനരഹിതരായെന്നാണ് റെഡ്‌ക്രോസ് അറിയിച്ചത്. ദുരിത ബാധിത പ്രദേശങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല