സ്വന്തം ലേഖകൻ: ഷഹീൻ ചുഴലിക്കാറ്റ് വിതച്ച ആഘാതത്തിൽ നിന്ന് മുക്തമാകാതെ ഒമാെൻറ വടക്കൻ മേഖല. ഒമാന്റെ വിവിധ ഇടങ്ങളിൽ നിന്ന് ആറായിരത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിലെ പ്രദേശങ്ങളായ സുവൈഖ്, ഖദറ, ബിദ്യ തുടങ്ങി പല സ്ഥലങ്ങളും ഇപ്പോഴും വെള്ളക്കെട്ടിനടിയിലാണ്. നിരവധി വീടുകളാണ് ഇവിടെ വാസയോഗ്യമല്ലാതായിരിക്കുന്നത്. പലരും ബന്ധുക്കളുടെയും സൃഹൃത്തുകളുടെയും വീടുകളിലാണ് അഭയം തേടിയത്.
മലയാളികളുടേതടക്കമുള്ള നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ തകർന്നു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ഉൗർജിത ശ്രമങ്ങൾ നടന്ന് വരികയാണ്. 100 കണക്കിന് കന്നുകാലികൾ ഇൗ മേഖലയിൽ ചത്തൊടുങ്ങിയിട്ടുണ്ട്. ഏക്കർ കണക്കിന് കൃഷിയും നശിച്ചു. പ്രധാനറോഡുകളിൽ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.
ഗതാഗത യോഗ്യമല്ലാത്തതിനാൽ ഉൾഗ്രാമങ്ങളിൽ പലതും ഒറ്റപ്പെട്ട് കിടക്കുകയാണ്. പകർച്ചാ വ്യാധി ഭീഷണികൾ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിന്റെയും മഴയുടെയും തീവ്രത കുറഞ്ഞതോടെ ജനജീവിതം സാധാരണ നിലയിലായിത്തുടങ്ങി.
മസ്കത്തിലെയും ദാഹിറയിലെയും സ്കൂ ളുകൾ ഇന്നു പുനരാരംഭിക്കും. റോഡുകളിൽ നിന്ന് കടപുഴകിയ മരങ്ങളും മണ്ണും പാറക്കഷണങ്ങളും നീക്കം ചെയ്തുവരികയാണ്. ഇതുവരെ 11 പേർ മരിച്ചതായാണ് റിപ്പോർട്ട്. അതേസമയം ചില മേഖലകൾ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. സുവൈഖ്, തർമത്ത്, മുസന്ന മേഖലകളിൽ നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല