ആഷിഖ് അബു 22 ഫീമെയില്‍ കോട്ടയത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി ദി ഗാംഗ്സ്റ്റര് എന്ന ചിത്രം സംവിധാനം ചെയ്യുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം ഒരുക്കുന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നുമല്ല ആഷിഖ് ആദ്യം ഒരുക്കുക. ‘ഡാ തടിയാ’ എന്ന ചിത്രമാണ് ആഷിഖ് അബു 22 എഫ്കെയ്ക്ക് ശേഷം സംവിധാനം ചെയ്യുന്നത്.
ഡി ജെ ശേഖര്‍ മേനോന്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ഈ ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശ്യാം പുഷ്ക്കര്‍, അഭിലാഷ് കുമാര്‍, ദിലീഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ആഷിഖിന്റെ ഉടമസ്ഥതയിലുള്ള ഓപ്പണ്‍ മൗത്ത് സിനിമാസ് എന്ന പ്രൊഡക്ഷന്‍ ഹൗസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ബിജിന്പാലാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
ഈ ചിത്രത്തിനുശേഷം മാത്രമായിരിക്കും മമ്മൂട്ടിയെ നായകനാക്കിയുള്ള ചിത്രം ചെയ്യുക. അതിനുശേഷമായിരിക്കും ഇടുക്കി ഗോള്‍ഡ് എന്ന സിനിമ ആഷിഖ് ഒരുക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല