വാഷിംഗ്മെഷീന്‍ തുണികളിലെ അഴുക്കു കളയാന്‍ സഹായിച്ചേക്കാം എന്നുകരുതി കുട്ടികള്‍ തെറ്റ് ചെയ്‌താല്‍ ആ തെറ്റിന്റെ കറ തിരുത്താന്‍ കുട്ടികളെ വാഷിംഗ് മെഷീനില്‍ അലക്കാമോ? എന്നാല്‍ കേട്ടോളൂ നഴ്സറിയില്‍ സഹപാഠിയോടു തല്ലുകൂടിയ മൂന്നുവയസുകാരനെ ക്രൂരനായ പിതാവ് വാഷിംഗ്മെഷീനില്‍ ഇട്ട് അലക്കുകയും അങ്ങനെ കുഞ്ഞു മരിക്കുയും ചെയ്തു. ഇതേതുടര്‍ന്ന് പിതാവിനെതിരേ കൊലപാതക്കുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്. പാരീസിനടുത്തുള്ള മോക്സില്‍നിന്നുള്ള ക്രിസ്റോഫ് ചാമ്പ്യനോയിസ് എന്ന മുപ്പത്തിമൂന്നുകാരനാണ് മകന്‍ ബാസ്റിനെ നഗ്നനാക്കി വാഷിംഗ് മെഷീനിലിട്ട് മെഷീന്‍ ഓണ്‍ ചെയ്തു ഈ ക്രൂര കൃത്യം ചെയ്തത്. നഴ്സറിയില്‍ സഹപാഠി വരച്ച ചിത്രം ടൊയ്ലറ്റില്‍ ഇട്ടതായിരുന്നു എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം.
പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ വാഷിംഗ്മെഷീനിലിട്ട് ഏതാനും മിനുട്ട് മെഷീന്‍ പ്രവര്‍ത്തിപ്പിച്ചെന്ന് ക്രിസ്റോഫ് പറഞ്ഞു. മാലാഖയെപ്പോലെ ഇരിക്കുന്ന കുഞ്ഞെന്ന് അയല്‍ക്കാര്‍ വിശേഷിപ്പിച്ച ബാസ്റിന്‍ തലയ്ക്കു ക്ഷതമേറ്റാണു മരിച്ചതെന്നു വ്യക്തമാക്കിയ പോലീസ് കുഞ്ഞിന്റെ അമ്മയാണ് വാഷിംഗ് മെഷീന്റെ ഉള്ളില്‍നിന്നും കുഞ്ഞിനെ കണ്ടെത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സ്റ്റെയറില്‍നിന്നു വീണെന്നു പറഞ്ഞാണ് അയല്‍വീട്ടിലേക്ക് പിന്നീട് ഇവര്‍ സഹായത്തിനായി ഓടിയത്, തുടര്‍ന്നു കുഞ്ഞിനെ എടുക്കുമ്പോള്‍ പഴന്തുണി കഷണം പോലെയാണ് ഉണ്ടായിരുന്നതെന്ന് അയല്‍വാസിയായ സ്ത്രീ പറഞ്ഞു.
അതേസമയം പിതാവിന്റെ ഈ വാഷിംഗ്മെഷീന്‍ ശിക്ഷ ആദ്യമായല്ല എന്നാണു കൊല്ലപ്പെട്ട കുഞ്ഞിന്റെ അഞ്ചുവയസുകാരി സഹോദരി വെളിപ്പെടുത്തുകയും ചെയ്തു. കൂടാതെ കുഞ്ഞിനെ കബോര്‍ഡിനുള്ളില്‍ അടച്ചിട്ട് മണിക്കൂറുകളോളം പീഡിപ്പിക്കാറുണ്ടായിരുന്നെന്നും അയല്‍ക്കാര്‍ പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ബാസ്റ്റിന്‍ തനിക്കു ശല്യാമാനെന്ന ധാരണ ഈ പിതാവ് വെച്ച് പുലര്ത്തിയിരുന്നതായി കുഞ്ഞിന്റെ മുത്തശ്ശി ഈവ്ലിന്‍ പറഞ്ഞിട്ടുണ്ട്. എന്തായാലും ഇയാള്‍ക്കെതിരേ കൊലപാതകക്കുറ്റത്തിനും ഭാര്യക്കെതിരേ കൊലപാതകം മൂടിവയ്ക്കാന്‍ ശ്രമിച്ചതിനും കേസെടുക്കാന്‍ മജിസ്ട്രേറ്റ് നിര്‍ദേശിച്ചിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല