അച്ഛനും മകനും തമ്മിലുള്ള സ്‌നേഹമാണ് ഡാഡി മൈ ഹീറോയുടെ ഉള്ളടക്കം. ജോബി വയലിങ്കലാണ് ചിത്രത്തിന്റെ സംവിധായകന്‍. ഐ ആം എലോണ്‍, ഹോളി, സ്പിരിറ്റ്, ഐ ലവ് യൂ, ദ് ബോസ് തുടങ്ങിയവയാണ് ജോബിയുടെ മുന്‍ സിനിമകള്‍.
മാതാപിതാക്കളെ എന്തിന് സ്‌നേഹിക്കണം എന്ന സാമൂഹ്യ പ്രസക്തമായ ചോദ്യത്തിന്റെ ഉത്തരം ഈ സിനിമയില്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് സംവിധായകന്‍ ജോബി പറഞ്ഞു.
കഥ, തിരക്കഥ, സംഭാഷണം ജോബി തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ക്യാമറ ബോസ്, സഹസംവിധാനം ലിജോ കിടങ്ങയില്‍, അസിസ്റ്റന്റ് ക്യാമറാ മാന്‍ ബിനോയ് കണ്ണന്‍, റോബിന്‍ തോമസ്. ജോസ് കുര്യനാണ് ഡാഡിയുടെ റോളില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല