ഡെയ്‌ലി മെയ്ല്‍ ഓണ്‍ലൈനില്‍ കെറ്റി ഹോപ്കിന്‍സ് എഴുതിയ കോളത്തിനെതിരായ അപകീര്‍ത്തി കേസിലാണ് വന്‍ തുക പിഴ ചുമത്തിയത്. മുഹമ്മദ് താരീഖ്, സഹോദരന്‍ മുഹമ്മദ് സാഹിദ് എന്നിവരും ഒമ്പതു മക്കളും ലോസ്ആഞ്ജലസിലേക്ക് യാത്രചെയ്തത് അമേരിക്കക്ക് തടയാമായിരുന്നുവെന്നും ഇവര്‍ക്ക് അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നും ലേഖനത്തില്‍ പറഞ്ഞിരുന്നു.
ഒരാഴ്ച്ചയ്ക്ക് ശേഷം വന്ന രണ്ടാമത്തെ ലേഖനത്തില്‍ ഇവരുടെ കുടുംബാംഗത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലും ഭീകരവാദത്തിന് സഹായകമായ വിവരങ്ങള്‍ പോസ്റ്റ് ചെയ്തതായും കാത്തി ആരോപിച്ചു. വാര്‍ത്തയെ തുടര്‍ന്ന് കാലിഫോര്‍ണിയയിലേക്കുള്ള സഹോദരന്റെ അടുത്തേക്കുള്ള കുടുംബത്തിന്റെ യാത്ര നിഷേധിക്കുകയും ചെയ്തു.
വാത്തംസ്‌റ്റോവില്‍ നിന്ന് വിമാനത്താവളത്തിലെത്തിയപ്പോഴാണ് യാത്രക്ക് തടസ്സം നേരിട്ടതായി മുഹമ്മദ് താരിഖ് മഹ്മൂദ് അറിയുന്നത്. പിന്നീട് വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സഹോദരങ്ങള്‍ക്ക് തീവ്രവാദഗ്രൂപ്പുകളുമായി യാതൊരു തരത്തിലുള്ള ബന്ധമില്ലെന്നും കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത നല്‍കിയതിന് മാപ്പപേക്ഷയുമായി മാധ്യമ സ്ഥാപനം രംഗത്തുവന്നു. നഷ്ടപരിഹാരമായി 1,50000 ഡോളര്‍ കുടുംബത്തിന് നല്‍കാനും തീരുമാനിക്കുകയായിരുന്നു. തങ്ങള്‍ക്ക് പറ്റിയ തെറ്റില്‍ മാധ്യമപ്രവര്‍ത്തകയും സ്ഥാപനവും നിരുപാധികം മാപ്പു ചോദിക്കുന്നതായി ഡെയ്‌ലി മെയില്‍ അറിയിച്ചു. സണ്‍ വെബ്‌സൈറ്റില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന കാത്തിയെ വിദ്വേഷപരമായ വാര്‍ത്തകളെ തുടര്‍ന്ന് സ്ഥാപനത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് 2015 സെപ്റ്റംബറിലാണ് ഇവര്‍ ഡെയ്‌ലി മെയിലില്‍ ചേരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല