സ്വന്തം ലേഖകന്‍: ഒന്നാം പേജില്‍ ഒളിമ്പിക്‌സ് സ്വര്‍ണ്ണ ജേതാക്കളായ ദമ്പതികളുടെ ചുംബനം, ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയില്‍ വിവാദത്തില്‍. ബ്രിട്ടീഷ് സൈക്ലിസ്റ്റുകളും ഒളിമ്പിക്‌സില്‍ സ്വര്‍ണം ജേതാക്കളുമായ ലൗറാ ട്രോട്ട്, ജേസണ്‍ കെന്നി ദമ്പതികളുടെ ലിപ് ലോക്കാണ് ഡെയ്‌ലി മെയില്‍ ഒന്നാം പേജില്‍ പ്രസിദ്ധീകരിച്ചത്.
സുവര്‍ണ്ണ ചുംബനം എന്ന തലക്കെട്ടോടെയാണ് ഡെയ്‌ലിമെയില്‍ വാര്‍ത്ത പുറത്തുവിട്ടത്. ടാബ്‌ളോയ്ഡില്‍ ഇരുവരും കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതുമായ അനേകം ചിത്രങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ പത്രത്തിന്റെ ഈ നീക്കം വന്‍ വിവാദമാകുകയും ധാരാളം പേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രതികരിക്കുകയും ചെയ്തു.
പത്രം സുവര്‍ണ്ണ ദമ്പതികളുടെ ചിത്രം നല്‍കിയതോ അവരുടെ ലിപ്‌ലോക്ക് ചിത്രം നല്‍കിയതോ അല്ല വിഷയം. സ്വവര്‍ഗ്ഗ പ്രണയികളെ മോശമായി ചിത്രീകരിക്കുകയും അല്ലാത്തതിനെ സദാചാരപരമായും പത്രം കാട്ടുന്ന ഇരട്ടത്താപ്പാണ് വിമര്‍ശന വിധേയമായി മാറിയിട്ടുള്ളത്.
നേരത്തേ ബ്രിട്ടീഷ് പുരുഷ ഡൈവര്‍മാരും സ്വവര്‍ഗ്ഗാനുരാഗികളുമായ ക്രിസ് മേയര്‍, ജാക്ക് ലാഫര്‍ ദമ്പതികള്‍ ആലിംഗനം ചെയ്യുന്ന ചിത്രം പ്രസിദ്ധീകരിച്ച രീതിയുമായാണ് പുതിയ ചിത്രത്തെ താരതമ്യപ്പെടുത്തുന്നത്. ഡൈവിംഗില്‍ വെങ്കലം നേടിയ ചൈനീസ് താരങ്ങളേയും സ്വര്‍ണ്ണം നേടിയ ബ്രിട്ടീഷ് താരങ്ങളെയും സ്വവര്‍ഗ്ഗരതിയെ പരാമര്‍ശിച്ച് പത്രം ആക്ഷേപ ഹാസ്യത്തോടെ വിമര്‍ശിച്ചിരുന്നു.
സൈക്ലിംഗ് സ്വര്‍ണ ജേതാക്കളായ പുരുഷ, സ്ത്രീ ബന്ധത്തെ ഗോള്‍ഡണ്‍ കിസ് എന്ന പദം കൊണ്ട് വിശേഷിപ്പിച്ച പത്രം സ്വവര്‍ഗ്ഗരതിക്കാരെ ആക്ഷേപഹാസ്യമായി അവതരിപ്പിച്ചതിലൂടെ ഈ വിഭാഗക്കാരോടുള്ള വിവേചനവും അസഹിഷ്ണുതയും വെളിവാക്കുകയാണ് ചെയ്തത് എന്നാണ് വിമര്‍ശകരുടെ വാദം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല