1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 13, 2012

ലാഭക്കൊതിയന്‍മാരായ എണ്ണ കമ്പനികളാണ് എണ്ണ വില ഉയരാന്‍ കാരണമെന്ന് റീട്ടെയ്‌ലര്‍. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ബ്രിട്ടനിലെ ഒരു റീട്ടെയ്‌ലറാണ് ലാഭത്തിന് വേണ്ടി എണ്ണക്കമ്പനികള്‍ ദിവസേന കണക്കില്‍ കൃത്രിമം കാട്ടുന്നുണ്ടെന്ന ഗുരുതരമായ ആരോപണം ഉന്നയിച്ചത്. എണ്ണക്കമ്പനികളുടെ ഒരേ ഒരു ലക്ഷ്യം ലാഭം മാത്രമാണ്. അതിനുവേണ്ടി ദിവസേന അവര്‍ കണക്കില്‍ വന്‍ ക്രിത്രിമം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ദിവസേനയെന്നോണം എണ്ണ വില കുതിച്ചുയരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെല്ലാം വില നല്‍കേണ്ടിവരുന്നത് യൂകെയിലെ വാഹന ഉടമകളാണന്നും സണ്‍ ദിനപത്രത്തിന്റെ കീപ്പ് ഇറ്റ് ഡൗണ്‍ ക്യാമ്പെയ്‌നില്‍ പമ്പ് ഉടമ വെളിപ്പെടുത്തി.

എണ്ണയുടെ ആവശ്യം ദിനം പ്രതി വര്‍ദ്ധിച്ച് വരുകയാണന്ന് കമ്പനികള്‍ക്ക് അറിയാം. ജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത സാധനമായി പെട്രോള്‍ മാറി കഴിഞ്ഞു. എന്ത് വിലകൊടുത്തും വാങ്ങാന്‍ ഉപഭോക്താവ് തയ്യാറാകുന്നതോടെ വില വര്‍ദ്ധിപ്പിക്കുന്നതിന് എണ്ണകമ്പനികളും തയ്യാറാകുന്നു. ക്യാമ്പെയ്‌ന്റെ ഭാഗമായി സംഘടിപ്പിച്ച സംവാദത്തിലാണ് എണ്ണക്കമ്പനികളുടെ വിലയിലെ ക്രിത്രിമത്തെ ലിബോര്‍ റേറ്റ് വിവാദത്തോട് താരതമ്യപ്പെടുത്തിയത്.

എണ്ണ വില ഉയര്‍ത്തി നിര്‍ത്തുന്നതിനായി ആഗോള തലത്തില്‍ തന്നെ വന്‍ ഗൂഡാലോചന നടക്കുന്നുണ്ടെന്ന് ക്യാമ്പെയ്ന്‍ ഗ്രൂപ്പായ ഫെയര്‍ ഫ്യുവല്‍ യുകെ കുറ്റപ്പെടുത്തി. ലിബോര്‍ റേറ്റ് ഉയര്‍ത്തിനിര്‍ത്താന്‍ ബാങ്കുകള്‍ കളളക്കളി കളിച്ചതുപോലെ എണ്ണക്കമ്പനികളും കളളക്കളി കളിക്കുന്നുണ്ടെന്ന് ക്യാമ്പെയ്‌നില്‍ പങ്കെടുക്കവേ ടോപ് ഗിയര്‍ അവതാരകനായിരുന്ന ക്വിന്‍ട്വിന്‍ വില്‍സണ്‍ ആരോപിച്ചു. ഇത് അന്വേഷിക്കേണ്ട കാര്യമാണന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എണ്ണ വില കുറയുന്നതിന് അനുസരിച്ച് എണ്ണക്കമ്പനികള്‍ വില കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന ആരോപണം അന്വേഷിക്കുമെന്ന് കഴിഞ്ഞ ദിവസം ഓഫീസ് ഫോര്‍ ഫെയര്‍ ട്രേഡിങ്ങ് വ്യക്തമാക്കിയിരുന്നു. എണ്ണ വ്യവസായികളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും മോട്ടോറിംഗ് ഗ്രൂപ്പുകളില്‍ നിന്നും മറ്റും തെളിവുകള്‍ ശേഖരിച്ച ശേഷം ജനുവരിയോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാകുമെന്നാണ് കരുതുന്നത്.

എണ്ണവില ഉയര്‍ത്തി നിര്‍ത്താന്‍ എണ്ണക്കമ്പനികള്‍ കണക്കില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്നുളളതിന് വ്യക്തമായ തെളിവുണ്ടെന്ന് ടോറി എംപി റോബര്‍ട്ട് ഹാഫ്‌സണ്‍ കുറ്റപ്പെടുത്തി. ഒഎഫ്ടിയുടെ റിപ്പോര്‍ട്ടിനായി കാത്തിരികക്കുകയാണന്നും അതിന് ശേഷം നടപടികള്‍ സ്വീകരിക്കാമെന്നും ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ട്രാന്‍സ്‌പോര്‍ട്ട് പ്രതികരിച്ചു. യൂറോപ്പിലെ തന്നെ ഏറ്റവും കുറവ് ഇന്ധനനികുതി ഈടാക്കുന്ന രാജ്യമാണ് യുകെയെന്നും ഗതാഗത മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.