സ്വന്തം ലേഖകന്‍: ദലൈലാമയുടെ മംഗോളിയന്‍ സന്ദര്‍ശനം, കടുത്ത എതിര്‍പ്പുമായി ചൈന, ട്രംപുമായി ചര്‍ച്ച നടത്തുമെന്ന് ദലൈലാമ. ടിബത്തന്‍ ആത്മീയ നേതാവിന്റെ സന്ദര്‍ശനത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് മംഗോളിയയില്‍നിന്നുള്ള പ്രതിനിധി സംഘവുമായുള്ള ചര്‍ച്ച ബെയ്ജിംഗ് റദ്ദാക്കി. മംഗോളിയന്‍ ഡെപ്യൂട്ടി പ്രധാനമന്ത്രിയുടെ ബെയ്ജിംഗ് സന്ദര്‍ശനം നീട്ടിവയ്ക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ടിബറ്റുകാരുടെ ആത്മീയാചാര്യനായ ദലൈലാമയെ വിഘടനവാദികളുടെ നേതാവായാണു ചൈന കാണുന്നത്. ലാമയ്ക്ക് വിദേശ രാജ്യങ്ങള്‍ ആതിഥ്യം നല്‍കുന്നതിനും ചൈന എതിരാണ്. ചൈനയുടെ നിലപാട് അംഗീകരിക്കാനും ബന്ധം നേരെയാക്കുന്നതിന് നടപടി സ്വീകരിക്കാനും മംഗോളിയയോട് ചൈനീസ് വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് ആവശ്യപ്പെട്ടു.
അതേസമയം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ സന്ദര്‍ശിക്കുമെന്നു ദലൈലാമ വ്യക്തമാക്കി. മംഗോളിയന്‍ തലസ്ഥാനത്ത് സന്ദര്‍ശനം നടത്തുന്ന ലാമ റിപ്പോര്‍ട്ടര്‍മാരെ അറിയിച്ചതാണ് ഇക്കാര്യം. കഴിഞ്ഞ ജൂണില്‍ ലാമ വൈറ്റ്ഹൗസില്‍ പ്രസിഡന്റ് ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ദലൈലാമയുടെ സന്ദര്‍ശനം യുഎസ്–ചൈനാ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്നു ബെയ്ജിംഗ് മുന്നറിയിപ്പു നല്‍കിയെങ്കിലും ഒബാമ വഴങ്ങിയില്ല. ലാമയുടെ മംഗോളിയന്‍ സന്ദര്‍ശനത്തോടെ ചൈന, തിബത്ത് പ്രശ്‌നം വീണ്ടും കത്തിപ്പിടിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല